• എൻ.സി.ഇ.ആർ.ടി ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള
തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി
ശിവന്‍കുട്ടി.
• ഗുജറാത്തില്‍ 1,800 കോടിയുടെ മയക്കുമരുന്ന് പിടികൂടി. 300 കിലോയോളം വരുന്ന
മെത്തഫെറ്റമിനാണ് പിടികൂടിയത്. കോസ്റ്റ് ഗാര്‍ഡ് ആണ് ലഹരി വസ്തുക്കള്‍
പിടിച്ചെടുത്തത്.
• സമഗ്ര ശിക്ഷ പദ്ധതി പ്രകാരം ലഭിക്കേണ്ട കേന്ദ്രവിഹിതം തടഞ്ഞു വച്ചതിനെതിരെ
തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു. 2152 കോടി രൂപയാണ്
കേന്ദ്രവിഹിതം ലഭിക്കാനുള്ളത്.
• ലക്നൗവിൽ ആശുപത്രിയിൽ വൻ തീപിടിത്തം.
ഇരുന്നൂറോളം രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു. ലക്നൗവിലെ ലോക്
ബന്ധു ആശുപത്രിയിലാണ് തിങ്കൾ രാത്രിയോടെ തീപിടിത്തമുണ്ടായത്.
• 2024 ഒക്ടോബർ ആയപ്പോഴേക്കും
ജപ്പാനിലെ ജനസംഖ്യ 12 കോടിയായി കുറഞ്ഞുവെന്ന് ഔദ്യോഗിക കണക്കുകൾ. മുൻ
വർഷത്തെ അപേക്ഷിച്ച് 898,000 ആളുകളുടെ കുറവാണ് സൂചിപ്പിക്കുന്നത്.
ലോകത്തിൽ ഏറ്റവും കുറവ് ജനനനിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ.
• കണ്ണൂര്‍ മുന്‍എഡിഎം നവീന്‍ബാബുവിന്റെ മരണം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രീംകോടതിയെ സമീപിച്ചു.
ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് സുപ്രീംകോടതിയില്‍
ഫയല്‍ ചെയ്ത ഹര്‍ജിയില്‍ മഞ്ജുഷ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
• ഐപിഎല്ലിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ മിന്നും വിജയവുമായി ചെന്നൈ
സൂപ്പര്‍ കിങ്സ്. ലക്നൗ സൂപ്പർ ജയന്റ്സിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു.
167 റൺസ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറിൽ മറികടന്നു.