• മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ
വായ്‌പ എഴുതിത്തള്ളുന്നത് പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിനോട്
ആവർത്തിച്ച് ആവശ്യപ്പെട്ട് ഹൈക്കോടതി.
• തൃശൂർ മാളയിൽ അറ് വയസുകാരനെ കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ
നിർണായക വിവരങ്ങൾ പുറത്ത്. പ്രതി ജോജോ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായി കണ്ടെത്തൽ.
• സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ സേവനം ഓഫീസിൽ പോകാതെതന്നെ ഇനി
വിരൽത്തുമ്പിൽ. വിവാഹസർട്ടിഫിക്കറ്റും കെട്ടിടനിർമാണ പെർമിറ്റുമടക്കം
900ത്തിലേറെ സേവനങ്ങൾ ഇനി ജനങ്ങൾക്ക് ഓൺലൈനിലൂടെ ലഭിക്കും.
• കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ 4
പേരെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടത്തമ്പലം സ്വദേശി സജീവ് മോഹനും ഭാര്യയും മക്കളെയുമാണ് തൂങ്ങി മരിച്ച
നിലയിൽ കണ്ടെത്തിയത്.
• കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു. ഇന്നു പുലർച്ചെ നാലരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
• സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളെയും, ജനങ്ങളെയും ബാധിക്കുന്ന സാങ്കേതികമായ
കുതിപ്പാണ് കെ സ്മാര്‍ട്ട് പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് സംസ്ഥാന
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്
• ബലാത്സംഗ കേസിൽ വീണ്ടും വിവാദ വിധിയുമായി അലഹബാദ് ഹൈക്കോടതി. ഇര പ്രശ്നം
ക്ഷണിച്ച് വരുത്തിയതാണെന്ന് കാട്ടി ബലാത്സംഗ കേസിൽ കോടതി പ്രതിക്ക് ജാമ്യം
അനുവദിച്ചു. 2024 സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി.
ജസ്റ്റിസ് സഞ്ജയ് കുമാർ സിങ്ങാണ് വിധി പറഞ്ഞത്.