• കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 102.62 കോടി രൂപകൂടി അനുവദിച്ചു. ധനകാര്യ
വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്.
• അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദര്‍ശിച്ച് മുഴുവന്‍ കുട്ടികളുടെയും
സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കാന്‍ പ്രത്യേക ക്യാമ്പയിന്‍ നടത്തുമെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ.
• ഷഹബാസ് കൊലപാതക കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം
പതിനൊന്നിലേക്ക് മാറ്റി. കസ്റ്റഡിയിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക്
നിയമത്തിൻ്റെ ആനുകൂല്യം നൽകരുതെന്ന് ഷഹബാസിൻ്റെ അഭിഭാഷകൻ.
• നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞു വയ്ക്കുന്ന ഗവർണർമാരുടെ
നടപടിക്ക് പൂർണ്ണമായും തടയിട്ട് സുപ്രീംകോടതി. ബില്ലുകളിൽ മൂന്നുമാസത്തിനകം
ഗവർണർ തീരുമാനമെടുക്കണം. ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കാൻ ഗവർണർക്ക്
വിവേചന അധികാരമില്ലെന്നും സുപ്രീംകോടതി.
• ചെെനയിൽനിന്നുള്ള ചില ഉത്പന്നങ്ങൾക്ക്
അമേരിക്ക ഏർപ്പെടുത്തുന്ന 104 ശതമാനം അധികച്ചുങ്കം ബുധൻ മുതൽ
പ്രാബല്യത്തിൽവരുമെന്ന് വെെറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ്
അറിയിച്ചു.
• കേരള സർവകലാശാല എംബിഎ മൂന്നാം
സെമസ്റ്റർ പ്രോജക്ട് ഫിനാൻസ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട
സംഭവത്തിൽ അധ്യാപകനെ ജോലിയിൽനിന്ന് പിരിച്ചുവിടാൻ ശുപാർശ.
• സൗദി അറേബ്യ, ഒമാൻ എന്നീ ഗൾഫ്
രാജ്യങ്ങളുമായി കുവൈത്തിനെ ബന്ധിപ്പിക്കുന്ന റെയിൽവെ ശൃംഖലയുടെ ആദ്യഘട്ട
വികസനത്തിനുള്ള കരാറിൽ കുവൈത്ത് ഒപ്പുവച്ചു.
• മുനമ്പം നിവാസികള്‍ക്ക് എല്ലാ റവന്യൂ അവകാശങ്ങളും നല്‍കണമെന്നാണ്
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രി കെ രാജന്‍
അഭിപ്രായപ്പെട്ടു.മുനമ്പം കമ്മീഷൻ റിപ്പോർട്ട് വരുന്നതോടുകൂടി പ്രശ്നങ്ങൾ
പൂർണമായും പരിഹരിക്കുമെന്നും മന്ത്രി.