• രാജ്യത്ത് പാചകവാതക സിലിണ്ടറിൻ്റെ വില കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്.
• പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് തീരുവ കൂട്ടി കേന്ദ്രം.
പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപയുടെ വർധനവാണ് ഉണ്ടാകുന്നത്. അധിക
ബാധ്യത എണ്ണക്കമ്പനികൾ ഏറ്റെടുത്തേക്കും.
• കൊച്ചി തൊഴിൽ പീഡനക്കേസിൽ കെൽട്രോയിലെ മുൻ മാനേജർ മനാഫിനെതിരെ വീണ്ടും
കേസെടുത്തു. അപകീർത്തികരമായ ദൃശ്യങ്ങൾ യൂട്യൂബ് ചാനലിലൂടെ
പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്.
• ഏപ്രില്‍ 10 മുതല്‍ കേരളത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും ഏകീകൃത
സോഫ്റ്റ് വെയർ ആയ കെ- സ്മാർട്ടിന് കീഴില്‍ പ്രവര്‍ത്തിക്കുമെന്നും കെ
സ്മാര്‍ട്ട് വന്‍ വിജയമായെന്നും മന്ത്രി എം ബി രാജേഷ്.
• തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
• മാലിന്യമുക്ത നവകേരളം ക്യാമ്പയിനിലൂടെ
1027 തദ്ദേശസ്ഥാപനങ്ങൾ ശുചിത്വമികവിൽ. 939 പഞ്ചായത്ത്, 83
മുനിസിപ്പാലിറ്റി, അഞ്ച് കോർപറേഷൻ എന്നിവയാണ് ഇതുവരെ ശുചിത്വമികവ്
കൈവരിച്ചത്.
• ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി മുനമ്പം കമീഷന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ സഹായകമാകുമെന്ന് നിയമമന്ത്രി പി രാജീവ്.
• ആഗോള രാജ്യങ്ങളിലെ മാതൃമരണ കണക്കില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യ. ലോകത്ത്
മാതൃമരണം (എംഎംആര്‍) ഏറ്റവും കുടുതല്‍ സംഭവിക്കുന്ന നൈജീരിയയ്ക്ക്
തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ലോകാരോഗ്യ സംഘടനയുടെ
റിപ്പോര്‍ട്ടില്‍ പറയുന്നു.