ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 24 മാർച്ച് 2025 - #NewsHeadlinesToday


• ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2703 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.

• സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ മാർച്ച്‌ മാസത്തിൽ ഒരു ഗഡു കൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

• വിദേശരാജ്യങ്ങളിൽ പഠിക്കാൻ പോവുന്നവർ തട്ടിപ്പിനിരയാവുന്നതു തടയാൻ സംസ്ഥാനത്ത് അതോറിറ്റി രൂപവത്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.

• തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതക കേസിൽ പിടിയിലായ പ്രതി മുഹമ്മദ് അസ്‌ലം ലഹരി മാഫിയയിലെ പ്രധാന കണ്ണിയെന്ന് പോലീസ്.

• ഗുരുതരാവസ്ഥയില്‍ 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം രോഗം ഭേദപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു.

• മലയാറ്റൂരിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂരിൽ നെടുവേലി വീട്ടിൽ ഗംഗ, മകൻ ധാർമിക് എന്നിവരാണ് മരിച്ചത്.

• മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറെ ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു.

• ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഹിരാനഗർ സെക്ടർ മേഖലയിൽ‌ ഭീകരരുമായി ഏറ്റുമുട്ടൽ. ഇന്ത്യ - പാക്ക് അതിർത്തിയിലെ സന്യാൽ ഗ്രാമത്തിലാണ് ഇന്നു വൈകുന്നേരത്തോടെ ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0