ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 02 നവംബർ 2025| #NewsHeadlines

• കേരളത്തിന്റെ ചരിത്രപുസ്തകത്തിൽ പുതിയൊരു അധ്യായമാണ് പിറന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി ജനങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

• ഏറ്റവും ആധുനിക വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്‌ –03 ഇന്ന് ശ്രീഹരിക്കോട്ടയിൽനിന്ന്‌ ഐഎസ്‌ആർഒ വിക്ഷേപിക്കും. സതീഷ്‌ ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽനിന്ന്‌ വൈകിട്ട്‌ 5.25നാണ്‌ വിക്ഷേപണം. ക‍ൗണ്ട്‌ഡ‍ൗൺ ശനിയാഴ്‌ച വൈകിട്ട്‌ തുടങ്ങി.

• കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗികാതിക്രമം നടത്തിയ പോർട്ടറെ പേട്ട പൊലീസ്‌ പിടികൂടി. അരുൺ എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച ഷൂട്ടിങ് സംബന്ധമായ യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയോട് ഇയാൾ മോശമായി പെരുമാറിയെന്നാണ് കേസ്.

• ഉംറ തീർഥാടകർക്കുള്ള പ്രവേശന വിസയുടെ കാലാവധി കുറച്ച്‌ സൗദി അറേബ്യ. വിസ അനുവദിക്കുന്ന തീയതിമുതൽ ഒരു മാസത്തേക്കാണ്‌ പുതുക്കിയ കാലാവധി. മുമ്പ് മൂന്നുമാസമായിരുന്ന കാലാവധിയാണ് പുതിയ ഉത്തരവിൽ ചുരുക്കിയത്.

• അമേരിക്കയിൽ ഷട്ട്ഡൗൺ രണ്ടാം മാസത്തേക്ക് കടന്നതോടെ ജീവനക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പട്ടിണിയിലും. ഒക്‌ടോബർ ഒന്നിന് ആരംഭിച്ച ഈ രാഷ്ട്രീയ പ്രതിസന്ധി ഇപ്പോൾ പൊതുസേവനങ്ങളെ താറുമാറാക്കുകയും രാജ്യത്ത് സാമ്പത്തിക പ്രകമ്പനം സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ് എന്ന് റിപ്പോർട്ട്.

• ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ്‌കുമാർ അറസ്റ്റില്‍. ഇന്നലെ വൈകിട്ട് ആണ് അന്വേഷണ സംഘം സുധീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

• കേരളം പലതിലും മാതൃകയാണെന്നും സാമൂഹ്യ സൂചികകൾ പലപ്പോഴും ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ടെന്നും നടൻ മമ്മൂട്ടി. ലോകത്തെ അതിസമ്പന്ന രാജ്യങ്ങളുടെ 20 ശതമാനം പോലുമില്ലാ​ത്ത കേരളമാണ് ഇത്രയും വലിയ നേട്ടങ്ങൾ കൊയ്യുന്നത് എന്നും മമ്മൂട്ടി പറഞ്ഞു.

• സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ (സെർവിക്കൽ കാൻസർ) പ്രതിരോധത്തിക്കാന്‍ കർമ്മ പദ്ധതിയുമായി സർക്കാർ. പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0