ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 01 നവംബർ 2025| #NewsHeadlines

• എല്ലാ മലയാളികൾക്കും കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമത്വം, സാമൂഹികനീതി, മാനുഷികവികസനം എന്നീ മൂല്യങ്ങളില്‍ അടിയുറച്ച നവകേരളമാണ് നമ്മുടെ ലക്ഷ്യമെന്ന് ആശംസാ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

• രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം. കേരള പിറവി ദിനമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും. വൈകിട്ട് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ പൊതുസമ്മേളനവും സംഘടിപ്പിക്കും.

• ദില്ലിയിൽ വായു മലിനീകരണം രൂക്ഷമായതോടെ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണവും വർധിച്ചതായി റിപ്പോർട്ട്. ശ്വാസ തടസ്സം, ഹൃദയം സംബന്ധിച്ചുള്ള അസുഖം അടക്കമുള്ളവരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നത്.

• ശബരിമല സ്വർണ മോഷണ കേസിൽ പ്രത്യേക അന്വേഷണ സംഘത്തി‍ൻ്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും.

• പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും.  കേരളപിറവിയുടെ 69-ാം വാർഷിക ദിനത്തിലാണ് സമ്മേളനം ചേരുന്നത്.  രാവിലെ 9ന് സമ്മേളനം ആരംഭിക്കും.

• 'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാനതല പട്ടയവിതരണത്തിന്റെ ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജന്‍ നിര്‍വഹിച്ചു.

• സൈനികസേവനം നിർബന്ധിതമാക്കുന്നതിൽ പ്രതിഷേധിച്ച് തീവ്ര യാഥാസ്ഥിതിക ജൂതവിഭാ​ഗമായ ഹരേദികൾ ജറുസലേമിൽ പടുകൂറ്റൻ റാലി നടത്തി. രണ്ടുലക്ഷം തീവ്ര യാഥാസ്ഥിതിക ജൂതയുവാക്കൾ അണിനിരന്ന റാലി അക്രമാസക്തമായി. പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി.

• വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന് നാല് രൂപ കുറച്ചു. സിലിണ്ടറിന് നാല് രൂപയാണ് കുറച്ചത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1599 രൂപയായി . എന്നാൽ ​ഗാർഹിക സിലിണ്ടറിനുള്ള വിലയിൽ സർക്കാർ കുറവ് വരുത്തിയിട്ടില്ല
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0