• 55-ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള
പുരസ്‌കാരം മമ്മൂട്ടിയ്ക്ക് ലഭിച്ചു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത
ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മികച്ച നടിയ്ക്കുള്ള
പുരസ്‌കാരം ഷംല ഹംസയ്ക്ക് ലഭിച്ചു. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ
അഭിനയത്തിനാണ് അവാർഡ് ലഭിച്ചത്.
• പത്തനംതിട്ട നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്പെഷ്യാലിറ്റി
ഹോസ്പിറ്റല്‍ യാഥാര്‍ഥ്യമാകുന്നു. നാട്ടുകാര്‍ക്കും ശബരിമല
തീര്‍ഥാടകര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് സ്പെഷ്യാലിറ്റി
ഹോസ്പിറ്റല്‍ വിഭാവനം ചെയ്തത്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച
ഭൂമിയിലാണ് ആശുപത്രി നിര്‍മിക്കുന്നത്.
• സ്കൂൾ ഒളിമ്പിക്സിലെ ജൂനിയർ പെൺകുട്ടികളുടെ 100, 200 മീറ്റുകളിൽ
റെക്കോർഡോടെ സ്വർണ്ണം നേടിയ ദേവനന്ദയുടെ വീടിൻ്റെ തറക്കല്ലിടൽ മന്ത്രി വി
ശിവൻകുട്ടി നിർവഹിച്ചു. സ്വന്തമായൊരു വീടെന്ന സ്വപ്നം പൂവണിയുന്നതിൻ്റെ
സന്തോഷത്തിലാണ് ദേവനന്ദയുടെ കുടുംബം.
• ഛത്തീസ്ഗഡിൽ ക്രൈസ്തവർക്ക് വിലക്ക് ഏർപ്പെടുത്തി ബോർഡ്. കാങ്കറിലെ 8
ഗ്രാമങ്ങളിലാണ് പാസ്റ്റർമാർക്കടക്കം പ്രവേശന വിലക്കേർപ്പെടുത്തി ബോർഡ്
സ്ഥാപിച്ചത്.
• അനില്‍ അംബാനിയുടെ 3,084 കോടി രൂപ വിലമതിക്കുന്ന 40 സ്വത്തുക്കള്‍ എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി) താത്കാലികമായി കണ്ടുകെട്ടി.
• വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് മദ്യപാനി തള്ളിയിട്ട് ഗുരുതര
പരുക്കേറ്റ ശ്രീക്കുട്ടിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. അതേസമയം,
പെൺകുട്ടി ഐ സി യുവിൽ തുടരുകയാണ്. ആന്തരിക രക്തസ്രാവം ഉള്ളതായാണ്
റിപ്പോർട്ട്.
• തടവിലാക്കിയ പലസ്‌തീൻ യുവതിയെ ഇസ്രയേൽ
സൈനികർ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട ഇസ്രയേൽ മുൻ
സൈനിക പ്രോസിക്യൂട്ടറെ അറസ്‌റ്റ് ചെയ്‌തു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.