• വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ്
ഡയറക്ടര്‍ക്കും വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യവകുപ്പ്
നിര്‍ദേശം നല്‍കി.
• യാക്കോബായ സഭയുടെ പുതിയ കാതോലിക്കാ
ബാവയായി ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ഇനി ശ്രേഷ്ഠ കാതോലിക്ക മാർ
ബസേലിയസ് ജോസഫ് പ്രഥമൻ ബാവാ എന്ന പേരിലാണ് അറിയപ്പെടുക.
• വാളയാര്‍ പീഡനക്കേസില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളോട്
ഹാജരാകാന്‍ കോടതി നിര്‍ദേശം. അടുത്തമാസം 25 ന് വിചാരണ കോടതിയായ കൊച്ചിയിലെ
സി ബി ഐ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും സമന്‍സ് അയച്ചു.
• പൊതുസ്ഥലങ്ങളിലെ പ്രചാരണങ്ങള്‍ക്കും ബോര്‍ഡുകള്‍ക്കും
നിയന്ത്രണമേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാര്‍ നടപടി.
വിഷയത്തില്‍ സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവരും.
• നെന്മാറ ഇരട്ടക്കൊലക്കേസിൽ ഇന്ന് പൊലീസ് കുറ്റപത്രം സമർപ്പിക്കും. ആലത്തൂർ
കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കുക. കേസിൽ ചെന്താമരയാണ് ഏക പ്രതി.
• ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതിയിൽ
നികുതിവെട്ടിപ്പ് നടത്തിയെന്നു കാട്ടി സാംസങ്ങിന് ഭീമമായ പിഴയിട്ട് ഇന്ത്യ.
5,150 കോടി രൂപയാണ് പിഴയായി ഒടുക്കേണ്ടത്.
• ഡൽഹി ഹൈക്കോടതി ജഡ്‌ജി യശ്വന്ത്
വർമയുടെ വീട്ടിനിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ
സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി അന്വേഷണം തുടങ്ങി. സമിതിയംഗങ്ങൾ
ബുധൻ ഉച്ചയോടെ യശ്വന്ത് വർമയുടെ വീട്ടിലെത്തി പരിശോധന നടത്തി.