• നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. സ്വകാര്യ സർവകലാശാല ബില്ല് ,
സർവ്വകലാശാല നിയമ ഭേദഗതി ബില്ല് , വ്യാവസായിക അടിസ്ഥാന സൗകര്യ വികസന
ബില്ല് , സ്പോർട്സ് ഭേദഗതി ബില്ല് തുടങ്ങിയവ നിയമസഭ ഇന്ന് പാസാക്കും.
• ഇന്ത്യ ടുഡേ ചാനൽ ആദ്യമായി നടത്തിയ ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയർ സർവേയിൽ പൊതു സുരക്ഷ, ലിംഗ മനോഭാവം, വൈവിധ്യം വിവേചനം തുടങ്ങിയ സാമൂഹിക സൂചകങ്ങളിൽ കേരളം ഒന്നാമത്.
• എംപിമാരുടെ പ്രതിമാസ ശമ്പളം 1.24 ലക്ഷമായും പെൻഷൻ 31,000 രൂപയായും
ഉയർത്തി കേന്ദ്ര സർക്കാർ. ദിവസ അലവൻസ്, അധിക പെൻഷൻ എന്നിവയും
വർധിപ്പിച്ചുകൊണ്ടാണ് ഉത്തരവ് ഇറക്കിയത്. എം പിമാരുടെ പ്രതിമാസ ശമ്പളം ഒരു
ലക്ഷത്തിൽ നിന്നാണ് 1.24 ലക്ഷമായി ഉയർത്തിയത്.
• ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും
സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സർക്കാർ നേതൃത്വം
നൽകും.
• പശ്ചിമബംഗാളിലെ ആര്‍ജി കര്‍
മെഡിക്കല്‍ കോളേജിൽ ഡോക്ടറെ ബലാത്സംഗംചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ
കൂടുതൽപേർ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാന്‍ സിബിഐയോട്
നിര്‍ദേശിച്ച് കല്‍ക്കട്ട ഹൈക്കോടതി.
• നിലവിലുള്ള എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ നിന്ന് 9,905
ഉദ്യോഗാർത്ഥികൾക്ക് നിയമന ശുപാർശ നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
നിയമസഭയെ അറിയിച്ചു. പ്രതീക്ഷിത ഒഴിവുകൾ ഉൾപ്പെടെ 347 ഒഴിവുകളിലേക്ക് നിയമന
ശുപാർശ നൽകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.
• കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ
അപകടത്തില്‍പെട്ട സംഭവത്തില്‍ വേദി ഒരുക്കിയ മൃദംഗവിഷന് ഗുരുതര വീഴ്ച
സംഭവിച്ചെന്ന് പൊലീസ്.