• കോഴിക്കോട് – വയനാട് ജില്ലകളുടെ സ്വപ്‌ന പദ്ധതിയായ തുരങ്ക പാത
യാഥാർത്ഥ്യമാകുന്നു. അന്തിമ അനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ
അതോറിറ്റിക്ക് വിദഗ്ദ സമിതി ശുപാർശ ചെയ്തു.
• മത്സ്യസമ്പത്തിനും ആഴക്കടലിലെ ജൈവവൈവിധ്യത്തിനും ആഘാതമേൽപ്പിക്കുന്ന
കടൽമണൽ ഖനനവും പ്രതികൂലമായി ബാധിക്കുന്ന നിയമ ഭേദഗതിയും
തുടർനടപടികളും ഉടൻ ഉപേക്ഷിക്കണമെന്ന് നിയമസഭ കേന്ദ്ര സർക്കാരിനോട്
ആവശ്യപ്പെട്ടു.
• കുവൈത്ത്, സൗദി, ഖത്തർ, ദുബയ്, ലബനൻ എന്നിവിടങ്ങളിൽ ഇതിനകം
വിപണിയിലെത്തിയ കേരള സോപ്‌സ് ഉൽപ്പന്നങ്ങൾ അടുത്ത സാമ്പത്തികവർഷം മുതൽ
യൂറോപ്പിലേക്കും ഓസ്‌ട്രേലിയയിലേക്കും കയറ്റുമതി ചെയ്യും.
• പാലക്കാട്, തൃശൂർ ജില്ലകളിൽ ബുധനാഴ്ച താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്.
• കാനഡയിൽനിന്നും മെക്സിക്കോയിൽനിന്നുമുള്ള ഉൽപ്പനങ്ങൾക്ക് അമേരിക്കൻ
പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക
ഇറക്കുമതിച്ചുങ്കം ചൊവ്വ അർധരാത്രി നിലവിൽവന്നു.
• പാകിസ്ഥാനി എന്ന് വിളിക്കുന്നത് മതവികാരത്തെ വ്രണപ്പെടുത്തുന്ന
കുറ്റമല്ലെന്ന് സുപ്രീം കോടതി. എന്നാൽ അത് മോശമായ കാര്യമാണെന്നും കോടതി
നിരീക്ഷിച്ചു.
• റാഗിംങ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
സ്ഥാപിക്കും. സംസ്ഥാനത്ത് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട റാഗിംങ്
കേസുകളുടെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.