March 05 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
March 05 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 05 മാർച്ച് 2025 - #NewsHeadlinesToday

• ഇന്ത്യ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ. ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തിൽ നീലപ്പട ഓസിസിനെ നാല് വിക്കറ്റിന് തോൽപ്പിച്ചു.

• കോഴിക്കോട് – വയനാട് ജില്ലകളുടെ സ്വപ്‌ന പദ്ധതിയായ തുരങ്ക പാത യാഥാർത്ഥ്യമാകുന്നു. അന്തിമ അനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിക്ക് വിദഗ്ദ സമിതി ശുപാർശ ചെയ്തു.

• മത്സ്യസമ്പത്തിനും ആഴക്കടലിലെ ജൈവവൈവിധ്യത്തിനും ആഘാതമേൽപ്പിക്കുന്ന കടൽമണൽ ഖനനവും  പ്രതികൂലമായി ബാധിക്കുന്ന നിയമ ഭേദഗതിയും തുടർനടപടികളും ഉടൻ ഉപേക്ഷിക്കണമെന്ന് നിയമസഭ കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടു.

• കുവൈത്ത്‌, സൗദി, ഖത്തർ, ദുബയ്‌, ലബനൻ എന്നിവിടങ്ങളിൽ ഇതിനകം വിപണിയിലെത്തിയ കേരള സോപ്‌സ്‌ ഉൽപ്പന്നങ്ങൾ അടുത്ത സാമ്പത്തികവർഷം മുതൽ യൂറോപ്പിലേക്കും ഓസ്‌ട്രേലിയയിലേക്കും കയറ്റുമതി ചെയ്യും.

• പാലക്കാട്, തൃശൂർ ജില്ലകളിൽ ബുധനാഴ്ച താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്.

• കാനഡയിൽനിന്നും മെക്സിക്കോയിൽനിന്നുമുള്ള ഉൽപ്പനങ്ങൾക്ക്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പ്രഖ്യാപിച്ച 25 ശതമാനം അധിക ഇറക്കുമതിച്ചുങ്കം ചൊവ്വ അർധരാത്രി നിലവിൽവന്നു.

• പാകിസ്ഥാനി എന്ന് വിളിക്കുന്നത് മതവികാരത്തെ വ്രണപ്പെടുത്തുന്ന കുറ്റമല്ലെന്ന് സുപ്രീം കോടതി. എന്നാൽ അത് മോശമായ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

• റാഗിംങ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച് സ്ഥാപിക്കും. സംസ്ഥാനത്ത് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട റാഗിംങ് കേസുകളുടെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 05 മാർച്ച് 2024 #NewsHeadlines

• പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ. തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവരങ്ങള്‍ കൈമാറാന്‍ കൂടുതല്‍ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചു.

• ഇനി മുതല്‍ നിര്‍മ്മിതബുദ്ധി പ്ലാറ്റ്ഫോമുകള്‍ ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടണമെന്ന ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയത്തിന്റെ നിര്‍ദേശം വിവാദത്തിൽ.

• റേഷന്‍ വിതരണവും റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങും നടക്കുന്നതിനാല്‍ സംസ്ഥാനത്ത് റേഷന്‍കടകളുടെ സമയം താത്കാലികമായി പുനക്രമീകരിച്ചു. ഏഴു ജില്ലകളില്‍ രാവിലെ 8 മണി മുതല്‍ ഒരു മണി വരെയും ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതല്‍ 7 മണി വരെയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും.

• പേട്ടയില്‍ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഡി.എന്‍.എ. ഫലം പോലീസിന് ലഭിച്ചു. കുട്ടി ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതികളുടേതെന്ന് സ്ഥിരീകരിച്ചു. കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് കാണിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പോലീസ് ശിശു ക്ഷേമസമിതിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചു.

• സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഇന്ന് കേരളത്തിന് ക്വാര്‍ട്ടര്‍ പോരാട്ടം. ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ മിസോറാമാണ് കേരളത്തിന്റെ എതിരാളികള്‍. ഇന്ന് രാത്രി ഏഴ് മണിക്ക് യുപിയ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തിലാണ് മത്സരം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0