• ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവത്തില്‍ ഉറവിടം കണ്ടെത്തി
ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ചോദ്യ പേപ്പര്‍ ചോര്‍ത്തി നല്‍കിയ അണ്‍ എയ്ഡഡ്
സ്‌കൂള്‍ പ്യൂണ്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി അബ്ദുല്‍ നാസറാണ്
അറസ്റ്റിലായത്.
• മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ കൂടുതൽ വായ്പകൾ കേരള ബാങ്ക് എഴുതിത്തള്ളും. 207 വായ്പകളിലായി 3.85 കോടി രൂപയാണ് എഴുതിത്തള്ളുന്നത്. കേരള ബാങ്ക് ചൂരൽമല, മേപ്പാടി ശാഖകളിലേതാണ് വായ്പകൾ.
• ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കുമേൽ
ഏപ്രിൽ മുതൽ പകരത്തിനുപകരം നികുതി ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ്
ഡോണൾഡ് ട്രംപിന്റെ ഭീഷണിയിൽ ആശങ്കപ്പെട്ട് രാജ്യത്തെ കയറ്റുമതി മേഖല.
• വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ ആത്മഹത്യചെയ്‌ത സംഭവത്തിൽ
അമ്മയെയും രണ്ടാനച്ഛനെയും മൂന്ന് കേസിൽക്കൂടി സിബിഐ പ്രതിചേർത്തു.
ബുധനാഴ്‌ച കൊച്ചി സിബിഐ കോടതിയിലാണ് പ്രതിചേർത്ത് റിപ്പോർട്ട്
സമർപ്പിച്ചത്.
• സംസ്ഥാനത്തെ റാഗിങ് കേസുകളിൽ യുജിസിയെ കക്ഷി ചേർക്കാനുള്ള സുപ്രധാന
തീരുമാനമെടുത്ത് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. റാഗിങ് കേസുകൾ
പരിഗണിക്കാനായി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിങ്ങിലാണ്
നിർണായക തീരുമാനം.
• പ്രാദേശിക രാഷ്ട്രീയ കക്ഷിയായി പ്രവർത്തിക്കുന്ന എസ്‌ഡിപിഐയെ നിരോധിക്കാൻ
കേന്ദ്രസർക്കാർ നീക്കം തുടങ്ങി. പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെട്ടപ്പോൾ
അറസ്റ്റിലാകാതെയിരുന്ന അംഗങ്ങളിൽ പലരും തൊട്ടുപിന്നാലെ എസ്ഡിപിഐയിൽ
സജീവമായതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്.
• രാജ്യത്ത് കോടീശ്വരന്മാരുടെ എണ്ണം പെരുകുന്നു. കഴിഞ്ഞ വര്‍ഷം മാത്രം
കോടീശ്വരന്മാരുടെ എണ്ണത്തില്‍ ആറ് ശതമാനം വര്‍ധന രേഖപ്പെടുത്തി. ഗ്ലോബല്‍
പ്രോപ്പര്‍ട്ടി കണ്‍സല്‍ട്ടന്റായ നൈറ്റ് ഫ്രാങ്ക് പുറത്തുവിട്ട
റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.