ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 01 മാർച്ച് 2025 - #NewsHeadlinesToday

• താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ പത്താംക്ലാസുകാരൻ മരിച്ചു. പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്.

• കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രകൃതി ദുരന്തബാധിതമായ വില്ലേജുകളിലെ വായ്പ്പകളിന്മേലും വിവിധ സർക്കാർ കുടിശ്ശികകളിന്‍മേലും ഉള്ള എല്ലാ റവന്യൂ റിക്കവറി നടപടികള്‍ക്കും മൊറട്ടോറിയം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.

• മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം തടസപ്പെടാന്‍ പാടില്ലെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. ഏറ്റെടുക്കുന്ന ഭൂമിക്ക് പണം നല്‍കണമെന്ന ഹാരിസണ്‍സ് വാദം കോടതി അംഗീകരിച്ചില്ല.

• മുൻ ലോക ചെസ്‌ ചാമ്പ്യൻ ബോറിസ്‌ സ്‌പാസ്‌കി അന്തരിച്ചു. 1969-72ൽ പത്താമത്തെ ലോകചാമ്പ്യനായിരുന്നു. 1962 മുതൽ 78വരെ സോവിയറ്റ്‌ യൂണിയനെ ചെസ്‌ ഒളിമ്പ്യാഡിൽ പ്രതിനിധീകരിച്ചു.

• ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരില്‍ പണം പിരിച്ചെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്.

• നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധികരിച്ചതിന് വെബ്സൈറ്റ് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ തമിഴ് പ്രസിദ്ധീകരണമായ വികടന്‍ നിയമ നടപടിക്കൊരുങ്ങുന്നു.

• വ്യാജ ലൈംഗിക പീഡന പരാതികളില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്, പ്രതിയുടെ ഭാഗവും കേള്‍ക്കണം. പരാതി വ്യാജമെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ച ആള്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്നും നിര്‍ദേശം.

• ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. 33 തൊഴിലാളികളെ രക്ഷപ്പെടുത്തി. 22 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0