• വെഞ്ഞാറമൂട്ടിൽ യുവാവ് അഞ്ചുപേരെ വെട്ടുക്കൊന്നു. സ്വന്തം കുടുംബാംഗങ്ങളെ
ഉൾപ്പടെയാണ് യുവാവ് വെട്ടിക്കൊന്ന്. പേരുമല സ്വദേശി അഫാനാണ് ക്രൂര കൃത്യം
ചെയ്തത്.
• മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികള്‍
വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു.
• മലയാള സിനിമാ നിര്‍മാതാക്കളില്‍ ഒരു വിഭാഗം ആഹ്വാനം ചെയ്ത സിനിമാ
പണിമുടക്കിന് യാതൊരുവിധ പിന്തുണയും സംഘടനയുടെ ഭാഗത്ത്
നിന്നുമുണ്ടാവില്ലെന്ന് താരസംഘടനയായ അമ്മ.
• ജില്ലാതല ആശുപത്രികളിൽ ആദ്യമായി
ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കരൾ
രോഗങ്ങൾ പ്രത്യേകിച്ച് ഫാറ്റി ലിവർ രോഗം നേരത്തെ കണ്ടുപിടിച്ച്
ചികിത്സിക്കുക എന്നതാണ് ലക്ഷ്യം.
• മത വിദ്വേഷക പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജ്ജിനെ പതിനാല്
ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട മജിസ്ട്രേറ്റാണ്
റിമാന്‍ഡ് ചെയ്തത്.
• ആറളത്തുണ്ടായ അസാധാരണ സംഭവമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍.
അതുകൊണ്ട് ജനങ്ങളില്‍ നിന്ന് അസാധാരണ പ്രതീകരണമുണ്ടാകും. ആറളത്ത്
സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കുകയും കര്‍മ്മപരിപാടികള്‍ തയ്യാറാക്കാന്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി ശശീന്ദ്രന്‍.
• ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എ യിലെ സെമി ചിത്രം തെളിഞ്ഞു.
ഇന്ത്യയും ന്യൂസിലന്‍ഡും ഗ്രൂപ്പില്‍ നിന്ന് സെമി ടിക്കറ്റെടുത്തപ്പോള്‍
ബംഗ്ലാദേശും ആതിഥേയരായ പാകിസ്താനും പുറത്തായി.
• മൂല്യവർധിതമാക്കാൻ ഇറക്കുമതി നടത്തുന്ന കുരുമുളക് ആറു മാസത്തിനകം റീ
ഷിപ്പ്‌മെന്റ് നടത്താൻ ആവശ്യമായ മാറ്റങ്ങൾ ഇറക്കുമതിനയത്തിൽ വരുത്തുമെന്ന
കേന്ദ്ര വാണിജ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ദക്ഷിണേന്ത്യൻ കുരുമുളക്
ഉൽപാദകർക്ക് ആശ്വാസം പകരുമെന്ന് റിപോർട്ട്.