ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 26 ഫെബ്രുവരി 2025 - #NewsHeadlinesToday

• വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചതിന് തെളിവുകളുണ്ടെന്ന് പൊലീസ്. ഏത് തരം ലഹരിയാണ് പ്രതി ഉപയോഗിച്ചതെന്ന് പരിശോധനക്ക് ശേഷമേ വ്യക്തമാകൂ.

• ഒഡിഷയില്‍ പുരിക്ക് സമീപം ചൊവ്വാഴ്ച രാവി 6.10ഓടെ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ബംഗാള്‍ ഉള്‍ക്കടലില്‍ 91 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അധികൃതര്‍ അറിയിച്ചു.

• സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ കണക്‌ഷനായി ബിപിഎൽ കുടുംബങ്ങൾക്ക്‌ ഓൺലൈനായി അപേക്ഷിക്കാൻ സൗകര്യമൊരുക്കും.

• സിഖ് വിരുദ്ധകലാപത്തിനിടെ സരസ്വതി വിഹാറില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ കോണ്‍ഗ്രസ് എംപികൂടിയായ സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷ.

• ചാനല്‍ചര്‍ച്ചയില്‍ മത വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ റിമാന്‍റിലായതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി സി ജോര്‍ജ്ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു.

• സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപെട്ട സ്ഥലങ്ങളിലാണ് ഇന്ന് ഉഷ്ണ തരംഗ മുന്നറിയിപ്പ്.

• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐഐടി മദ്രാസ്) റെയിൽവേ മന്ത്രാലയത്തിന്റെ സഹകരണത്തോടെ 422 മീറ്റർ നീളമുള്ള ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് നിർമ്മിച്ചു.

• പാതിവില തട്ടിപ്പ് കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ പൊലീസ് ഒഴിവാക്കും. നിയമ നടപടിക്രമങ്ങള്‍ പാലിച്ച് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0