ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 24 ഫെബ്രുവരി 2025 - #NewsHeadlinesToday

• കണ്ണൂര്‍ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലോടെ പതിമൂന്നാം ബ്ലോക്ക് കരിക്കിൻ മുക്കിലാണ് സംഭവം.

• ചികിത്സയിൽക്കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വത്തിക്കാൻ. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ വൃക്കകൾക്കും തകരാർ സംഭവിച്ചുവെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്.

• ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് കിടിലൻ ജയം. പാക്കിസ്ഥാൻ ഉയർത്തിയ 242 എന്ന ലക്ഷ്യം കോലിയുടെ സെഞ്ച്വറി മികവിൽ നാല്  വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.

• നിക്ഷേപക ഉച്ചകോടിയിൽ ലഭിച്ച താത്പര്യ പത്രങ്ങളുടെ തുടർ നടപടികൾക്കായി സർക്കാർ മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി രാജീവ്.

• സംസാരിക്കാത്തതിന്റെ പേരിലുണ്ടായ അക്രമങ്ങളെ തുടർന്ന് കർണാടക മഹാരാഷ്ട്ര ബസ് സർവീസ് താൽക്കാലികമായി നിർത്തിവച്ചു.

• ഭാഷാ പോരിൽ തമിഴ്നാട്ടിൽ പ്രതിഷേധം വ്യാപിക്കുന്നു. പാളയംകോട്ടെ റെയിൽവേ സ്റ്റേഷനിലും ഡിഎംകെയുടെ പ്രതിഷേധമുണ്ടായി. ഹിന്ദിയിലുള്ള നെയിംബർഡ് പ്രതിഷേർധക്കാർ മായ്ച്ചു.

• പാതിവിലത്തട്ടിപ്പിൽ റിമാൻഡിലുള്ള മുഖ്യപ്രതി അനന്തുകൃഷ്ണനെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്.

• കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നല്ല നേതാക്കളുടെ അഭാവമുണ്ടെന്നും ജനസമ്മതിയില്‍ താനാണ് മുന്നിലെന്നും തരൂർ.

• കോഴിക്കോട് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കൊയിലാണ്ടി സ്വദേശിയായ 39 കാരിയാണ് രോഗം ബാധിച്ച് മരിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0