ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 23 ഫെബ്രുവരി 2025 - #NewsHeadlinesToday

• ഒന്നര ലക്ഷം കോടി രൂപയുടെ വൻ നിക്ഷേപ പ്രഖ്യാപനവുമായി ആഗോള നിക്ഷേപക ഉച്ചകോടി കൊച്ചിയിൽ സമാപിച്ചു. നിക്ഷേപ വാഗ്ദാനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയെന്ന് മന്ത്രി പി.രാജീവ്.

• ഈ സർക്കാരിന്റെ കാലത്ത് 43,637 നിയമനങ്ങൾ സർക്കാർ, എയിഡഡ് മേഖലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ നടന്നതായി മന്ത്രി വി ശിവൻകുട്ടി.

• ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി വിവിധ ജില്ലകളിലായി 79 റോഡുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി 356.97 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി.

• സംസ്ഥാനത്ത് താപനില വർധിക്കാൻ സാധ്യത. സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സൽഷ്യസ് താപനില ഉയരാൻ സാദ്ധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.

• ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ. മാർപാപ്പയ്ക്ക് കടുത്ത ശ്വാസതടസം ഉണ്ടായതിനെത്തുടർന്ന് ശനിയാഴ്ച കൃത്രിമശ്വാസവും രക്തവും നൽകേണ്ടിവന്നതായി വത്തിക്കാൻ അധികൃതർ അറിയിച്ചു.

• പൊലീസ് എടുത്ത് മാറ്റിയ ടെലഫോൺ പോസ്റ്റ് ട്രാക്കിൽ വീണ്ടും കൊല്ലം കുണ്ടറയിൽ ട്രെയിൻ അട്ടിമറിക്ക് ആസൂത്രിത നീക്കമെന്ന് സൂചന. കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റിട്ടാണ് അട്ടമറിക്ക് ശ്രമം നടക്കുന്നത്. പുനലൂര്‍ റെയില്‍വേ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

• ഝാർഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് തുടർന്നുള്ള വിദഗ്ധ പരിചരണം ഉറപ്പാക്കി. കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു.

• പ്രമുഖ മാവോയിസ്റ്റ് നേതാവ് സന്തോഷ് തമിഴ്‌നാട്ടില്‍ വച്ച് കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിലായി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0