ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 16 ഫെബ്രുവരി 2025 - #NewsHeadlinesToday

• കുംഭമേളയിൽ പങ്കെടുക്കാനായി പ്രയാഗ് രാജിലേക്കു പോകാനെത്തിയ ജനകൂട്ടത്തെ തുടർന്ന് ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കിലും പെട്ട് 18 പേർക്ക് ദാരുണാന്ത്യം.

• കോട്ടയം നഴ്സിങ്ങ് കോളോജിലെ റാഗിങ്ങ് സംഭവത്തിൽ കൂടുതൽ നടപടികൾ. റാഗിങ്ങ് കേസിലെ പ്രതികളായ അഞ്ച് വിദ്യാർഥികളുടെ തുടർ പഠനം തടയാൻ നഴ്സിങ്ങ് കൗൺസിൽ തീരുമാനിച്ചു.

• സോഷ്യൽ മീഡിയയുടെ കടന്നുകയറ്റം കുട്ടികളെ വഴി തെറ്റിക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അടുത്ത വർഷം മുതൽ ബോധവത്കരണത്തിന് കൂടുതൽ ഊന്നൽ നൽകുമെന്നും മന്ത്രി.

• അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി 119 പേരെക്കൂടി യുഎസിലെ ട്രംപ് ഭരണകൂടം സൈനിക വിമാനത്തിൽ ഇന്ത്യയിലിറക്കിവിട്ടു.

• വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ശനിയാഴ്ച നടന്ന രണ്ട് ഓപ്പറേഷനുകളിലായി 15 ഭീകരരെ വധിച്ചു. നാല് സൈനികരും കൊല്ലപ്പെട്ടു.

• മുതിർന്ന ബഹിരാകാശ ശാസ്‌ത്രജ്‌ഞനും ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ പരീക്ഷണ ഉപഗ്രഹം ആപ്പിളിന്റെ പ്രൊജക്ട്‌ ഡയറക്ടറുമായ ആർ എം വാസഗം അന്തരിച്ചു.

• ട്രാൻസ്ജെൻഡർമാർക്ക് ഇനി യുഎസ് സൈന്യത്തിൽ പ്രവേശനമില്ല. ട്രാൻസ്ജെൻഡറുകളെ നീക്കം ചെയ്യാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ ഉത്തരവിനു പിന്നാലെയാണ് നടപടി.

• വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ നല്‍കിയ വായ്പയിൽ കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ലെന്നും ആവശ്യമെങ്കില്‍ സിപിഐഎമ്മുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0