ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 17 ഫെബ്രുവരി 2025 - #NewsHeadlinesToday

• ഇന്ത്യൻ കൂടിയേറ്റക്കാരെ നാടുകടത്തുന്നത് തുടര്‍ന്ന് അമേരിക്ക. 112 കുടിയേറ്റക്കാരുമായി മൂന്നാം അമേരിക്കന്‍ സൈനിക വിമാനം പഞ്ചാബില്‍ ഇറങ്ങി.

• പത്തനംതിട്ട പെരുന്നാട് മഠത്തുംമൂഴിയില്‍ സിഐടിയു പ്രവര്‍ത്തകനായ ജിതിനെ കുത്തി കൊലപ്പെടുത്തി, പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് റിപ്പോർട്ട്.

• നാടിനെ ഞെട്ടിച്ച പോട്ട ബാങ്ക് കവര്‍ച്ചാ കേസിൽ പ്രതി പിടിയില്‍. ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോ ആന്റണിയാണ് തൃശൂര്‍ റൂറല്‍ പൊലീസിൻ്റെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.

• രാജ്യത്ത്‌ ആശാ പ്രവർത്തകർക്ക്‌ കൂടുതൽ മാസ ഓണറേറിയം നൽകുന്നത്‌ കേരളമെന്ന്‌ ദേശീയ ആരോഗ്യ ദൗത്യം റിപ്പോർട്ട്.

• സംസ്ഥാനത്ത്‌ വേനൽച്ചൂട്‌ ഉയർന്നു. ജനങ്ങൾ ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്ന്‌ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്. സാധാരണയിൽനിന്ന്‌ രണ്ടുമുതൽ മൂന്നു ഡിഗ്രിവരെ താപനില ഉയരും.

• അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ തമിഴ് നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ തമിഴ് നാട് സര്‍ക്കാരിന് കര്‍ണ്ണാടക കൈമാറി.

• സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയിലും, നിക്ഷേപ സൗഹൃദാന്തരീക്ഷത്തിലും ഒന്നാമതെത്തിച്ചതില്‍ റോഡുകളുടെ പങ്ക് വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• ശശി തരൂരിന്റെ പ്രസ്താവന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0