ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 15 ഫെബ്രുവരി 2025 - #NewsHeadlinesToday

• കോട്ടയം നഴ്സിങ്ങ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ.ടി., അസി. പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെ  അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

• തൃശൂരിൽ പട്ടാപ്പകൽ ജീവനക്കാരെ ബന്ദികളാക്കി ബാങ്ക് കൊള്ള. ഇന്നലെ  ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ ഞെട്ടിച്ചുകൊണ്ടുള്ള കവർച്ച നടന്നത്.

• രാജ്യത്ത് ആദ്യമായി ബുള്ളറ്റ്‌ ട്രെയിൻ കോച്ചുകൾ പൊതുമേഖല സ്ഥാപനം പുറത്തിറക്കുന്നു. ഭാരത് എർത്‌ മൂവേഴ്‌സ്‌ ലിമിറ്റഡാണ്‌ (ബെമൽ) കോച്ചുകൾ നിർമ്മിക്കുന്നത്.

• വ്യവസായ മേഖലയിലെ കേരളത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയെ പ്രകീർത്തിച്ച്‌ ശശി തരൂർ എംപി.

• താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല.

• അമേരിക്കയിൽ നിയമവിരുദ്ധരായി കഴിയുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് അമൃത്സറിൽ എത്തിയേക്കും.

• കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ ഇതുവരെ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം പേർ എന്ന് ആരോഗ്യ മാന്ത്രി വീണ ജോർജ്.

• കേരളം മുഴുവൻ വലവിരിച്ച ‘പാതിവില’തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മുഖ്യപ്രതി അനന്തുകൃഷ്ണന്റെ ബാങ്ക് ഇടപാടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ തേടി ഇ.ഡി. വിവിധ ബാങ്കുകൾക്ക് നോട്ടീസ് നൽകി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0