• ഇന്ന് പുൽവാമ ദിനം. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരുടെ
ത്യാഗത്തിന്റെ ആറാം വാർഷികം. 2019 ഫെബ്രുവരി 14-നാണ് ജമ്മു കശ്മീരിലെ
പുൽവാമയിൽ സി.ആർ.പി.എഫ്. ജവാൻമാർ സഞ്ചരിച്ച വാഹനത്തിന് നേരേയായിരുന്നു
ഭീകരാക്രമണം.
• കോഴിക്കോട് കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു.
• സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി വീണ്ടും മാറ്റിവെച്ചു. ഇത് എട്ടാം തവണയാണ് കേസ് മാറ്റിവെച്ചത്.
• യു ജി സി മാർഗ്ഗരേഖ സംസ്ഥാന മാനദണ്ഡങ്ങൾക്ക് യോജിക്കാത്തത് എന്ന് മന്ത്രി
ആർ ബിന്ദു. യു ജി സി മാർഗ്ഗരേഖ സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റി നിയോഗിച്ചു.
• കാസർകോട് മുതൽ
തിരുവനന്തപുരം വരെ നീളുന്ന മലയോര ഹൈവേയുടെ 250
കിലോമീറ്റർ പൂർത്തിയായി. ഒരു വർഷത്തിനുള്ളിൽ 200 കിലോമീറ്റർകൂടി നിർമാണം
പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.
• സംസ്ഥാനത്ത് ആംബുലൻസുകളുടെ
വാടകനിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. 20 കിലോമീറ്റർ
കണക്കാക്കിയാണ് മിനിമം ചാർജ് നിശ്‌ചയിച്ചത്. റിട്ടേൺ ചാർജും ഇതിൽ
ഉൾപ്പെടും. ഒരുമണിക്കൂർ കഴിഞ്ഞേ വെയ്‌റ്റിങ് ചാർജ് ഈടാക്കാനാകൂ.
• സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഈ മാസം 24ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാൻ.