ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 07 ഫെബ്രുവരി 2025 - #NewsHeadlinesToday

• വന്യജീവി സംഘർഷത്തിൽ കേരളത്തിൻറെ ആവശ്യം തള്ളി കേന്ദ്രം. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാൻ ആവില്ലെന്ന് കേന്ദ്ര സർക്കാർ.

• കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.10 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ.

• രണ്ടാം പിണറായി സർക്കാരിന്റെ അഞ്ചാമത്‌ ബജറ്റ്‌ വെള്ളിയാഴ്‌ച ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും.

• തമിഴ്‌നാട്‌ നിയമസഭ പാസാക്കിയ ബില്ലുകൾ മൂന്നുവർഷം തടഞ്ഞുവെച്ച ശേഷം രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക്‌ വിട്ട ഗവർണറെ വീണ്ടും രൂക്ഷമായി വിമർശിച്ച്‌ സുപ്രീംകോടതി.

• അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് യുഎസ്‌ കോടതിയിൽ വീണ്ടും തിരിച്ചടി. ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ഡോണൾഡ് ട്രംപിന്റെ ഉത്തരവ് യു എസ് കോടതി വീണ്ടും തടഞ്ഞു.

• ഉത്തർപ്രദേശിലെ ദളിത് വിഭാഗക്കാരെ ക്രിസ്ത്യാനികളാക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ക്രിസ്ത്യൻ ദമ്പതികൾക്ക് ജാമ്യം.

• ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ആദ്യവിജയം നേടി ടീം ഇന്ത്യ. നാല് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0