ബജറ്റ് അവതരണം തുടങ്ങി#Thiruvanthapuram
By
Editor
on
ഫെബ്രുവരി 07, 2025
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അഞ്ചാമത് ബജറ്റ് വെള്ളിയാഴ്‌ച ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു തുടങ്ങി. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും ആഭ്യന്തര ഉൽപാദനം വർധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. തീഷ്ണമായ സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്നും ധനമന്ത്രി പറഞ്ഞു
രാവിലെ ഒമ്പതിനാണ് ബജറ്റ് ആരംഭിച്ചത്. 10, 11, 12 തീയതികളിലാണ് ബജറ്റ് ചർച്ച. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയിൽ വയ്‌ക്കും. നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന് ബജറ്റിന് മുമ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.