• രാജ്യത്തിന് പുതിയ ഊർജം നൽകുന്നതാകും ബജറ്റെന്നും ചരിത്രപരമായ ബില്ലുകൾ ഈ
സമ്മേളനകാലയളവിൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി.
• സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന സമഗ്ര കർമ്മ പദ്ധതിയായ കൃഷി സമൃദ്ധി പദ്ധതിക്ക് ഇന്ന് തുടക്കമാവും.
• ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ജോത്സ്യന്‍ കസ്റ്റഡിയിൽ.
• ഡല്‍ഹി തെരഞ്ഞെടുപ്പിന് ദിവസം മാത്രം ശേഷിക്കെ ആം ആദ്മിയിൽ
കൂട്ടരാജി. ഏഴ് എംഎല്‍എമാർ പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാത്തവരാണ് രാജവിച്ചത്.
• അമേരിക്കയിൽ 67 പേരുടെ
മരണത്തിനിടയാക്കിയ അപകടത്തിൽ തകർന്ന അമേരിക്കൻ എയർലൈൻസ് ജെറ്റ്
വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു.
• തദ്ദേശ വകുപ്പിന് കീഴിലെ ക്ലീൻ കേരള കമ്പനി ഇ – മാലിന്യം ശേഖരിക്കുക
ഇനിമുതൽ കിലോഗ്രാമിന് 55 രൂപയും 18 ശതമാനം ജിഎസ്‌ടിയും എന്ന നിരക്കിൽ.
• സംസ്ഥാനത്ത് ഗതാഗത സുരക്ഷയ്‌ക്കായി എഐ കാമറകൾ സ്ഥാപിച്ച ഇനത്തിൽ കെൽട്രോണിന് അടുത്തഗഡു കുടിശ്ശികയും കൈമാറാൻ ഹൈക്കോടതിയുടെ അനുമതി.
• ഇന്ത്യ 15 റണ്‍സിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ട്വന്റി ട്വന്റി പരമ്പര
സ്വന്തമാക്കി. വെള്ളിയാഴ്ച പൂനെയില്‍ നടന്ന നാലാം മത്സരത്തില്‍ ഇന്ത്യ
നല്‍കിയ 182 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരാൻ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല.