കണ്ണൂർ: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നടാലിൽ അണ്ടർപാസേജ് നിർമ്മിക്കാനുള്ള നടപടികളില്ലാത്തതിനാല്‍ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച സമരം തുടങ്ങി. നടാൽ ഒ കെ യു പി സ്‌കൂളിന് സമീപം അടിപ്പാത നിർമിക്കുമെന്ന ഉറപ്പ് ദേശീയ പാത അധികൃതർ ലംഘിച്ചെന്ന് ആരോപിച്ചാണ് ബസ് പണിമുടക്ക്.
ബസ് ഓപ്പറേറ്റേഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പണി ജനജീവിതത്തെ സാരമായി ബാധിച്ചു. അധിക സർവ്വീസുകളുമായി കെഎസ്ആർടിസി പല ഭാഗങ്ങളിലും സർവ്വീസ് നടത്തുന്നത് ദുരിതത്തിന് താത്കാലിക ആശ്വാസമേകിയിട്ടുണ്ട്.
Bus strike

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.