എലപ്പുള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. #Palakkad


 പാലക്കാട്:
ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി പൊക്കൻതോട് വിശ്വജിത്തിനെ (13) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ  തോര്‍ത്ത് കെട്ടി തൂങ്ങിമരിച്ച നിലയിലായിരുന്നു.

രാവിലെ കുളിക്കാൻ കയറി തിരിച്ച് ഇറങ്ങാൻ സമയം വൈകിയപ്പോൾ രക്ഷിതാക്കൾ കുളിമുറി വാതിൽ പൊളിച്ചു നോക്കുകയായിരുന്നു. അപ്പോഴാണു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

മറ്റ് ദുരൂഹതകളൊന്നുമില്ലെന്നാണ് കസബ പോലീസ് നൽകുന്ന പ്രാഥമിക വിവരം. പോൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലാണ്.

(കുറിപ്പ്: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ്‌ലൈൻ നമ്പറുകൾ - 1056, 0471- 2552056 )

 Class 7 student found hanging inside house in Elappulli.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0