വളപട്ടണം പാലത്തിന് സമീപം ചെങ്കല്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം.. #Accident

കണ്ണൂർ : വളപട്ടണം പാലത്തിന് സമീപം ചെങ്കല്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. ഏഴാംമൈല്‍ കക്കാഞ്ചാലിലെ രാജേഷ് അയ്യപ്പന്‍ (49) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. കാക്കാഞ്ചാലില്‍ ഫ്‌ളോര്‍മില്‍ നടത്തിവരികയാണ് മരിച്ച രാജേഷ്. പരേതനായ ബാലകൃഷ്ണന്‍ അയ്യപ്പന്‍-വസന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: വിജി. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0