കുട്ടികളേ, പുഷപങ്ങളുടെ ഉത്സവം കാണാൻ കണ്ണൂരിലേക്ക് വരൂ ; കണ്ണൂർ പുഷ്പോത്സവത്തിന് വിദ്യാർത്ഥികൾക്ക് വൻ ഇളവ്.. #KannurPushpolsav

കണ്ണൂർ : കണ്ണൂർ പുഷ്പോത്സവത്തിൽ സ്കൂളുകളിൽ നിന്ന് ഗ്രൂപ്പായി എത്തുന്ന വിദ്യാർഥികൾക്ക് പ്രവേശനത്തിന് പ്രത്യേക ഇളവ് അനുവദിക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ അറിയിച്ചു. പാഠ്യപദ്ധതിയുടെ ഭാഗമായുള്ള വിവിധ ചെടികളുടേയും സസ്യങ്ങളുടേയും ശേഖരം  പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായ ഇരപിടിയൻ സസ്യത്തെ  നേരിൽ കാണാനും പഠിക്കാനുമുള്ള അവസരം കൂടിയാണിത്. പന്ത്രണ്ടായിരം ചതുരശ്ര അടിയിൽ ഒരുക്കിയ പൂന്തോട്ടമാണ് പ്രദർശനത്തിന്റെ ആകർഷണം. കേരളത്തിനകത്തും ബംഗളൂരു, പൂണെ, ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തിച്ച  പൂക്കളും ചെടിച്ചട്ടികളുമാണ്പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്.  
കൂടാതെ വിവിധ തരം ഫല- ഔഷധവൃക്ഷ തൈകളും നഴ്സറികളിൽ ലഭ്യമാണ്. 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0