ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 2025 ജനുവരി 05 | #NewsHeadlinesToday

• എരുമേലി വിമാനത്താവളത്തിന്റെ കാര്യത്തിൽ പഠന റിപ്പോർട്ടുകൾ കിട്ടിയ സാഹചര്യത്തിൽ തുടർ നടപടി വേഗത്തിൽ നടപ്പാക്കുമെന്ന് മന്ത്രി വി എൻ വാസവൻ.

• സംസ്ഥാനത്ത് ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ജീവനക്കാർക്കെതിരായ നടപടി തുടരുന്നു. പൊതുമരാമത്ത് വകുപ്പിലെ 31 ജീവനക്കാരെ സസ്പെന്‍റ് ചെയ്‌തു സർക്കാർ ഉത്തരവ് ഇറങ്ങി.

• നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ നഗർ മണി ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെ കരുളായി വനമേഖലയിൽ വെച്ചാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്.

• ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നാഗർകോവിൽ സ്വദേശികളായ ശരവണൻ, ഷൺമുഖൻ ആചാരി എന്നിവരാണ് മരിച്ചത്.

• ജമ്മു കശ്മീരിൽ സൈനികർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 4 ജവാൻമാർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ ബന്ദിപോറയിൽ വെച്ചാണ് സൈനിക ട്രക്ക് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി നീങ്ങിയത്.

• വനിത എംപിയോട് മോശമായി പെരുമാറിയ സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ദേശിയ വനിതാ കമ്മിഷൻ. പാർലമെന്റിലെ സംഘർഷവുമായി ബന്ധപ്പെട്ട് നാഗാലാന്‍ഡില്‍ നിന്നുള്ള വനിത എംപി ഫാംഗ്‌നോന്‍ കോണ്യാക്കി നൽകിയ പരാതിയിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകി.

• കേന്ദ്ര ബജറ്റിനു മുന്നോടിയായി കേന്ദ്ര കൃഷിമന്ത്രി വിളിച്ച യോഗത്തില്‍ കേരളം ഉള്‍പ്പെടെ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്ക് സംസാരിക്കുവാന്‍ പോലും അവസരം നല്‍കാതെ യോഗം അവസാനിപ്പിച്ചതായി വിമർശനം.

• അഞ്ചലില്‍ യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസില്‍ 18വര്‍ഷങ്ങള്‍ക്കു ശേഷം പ്രതികള്‍ പിടിയില്‍. സിബിഐ ചെന്നൈ യൂണിറ്റ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൊല്ലം അഞ്ചൽ സ്വദേശി ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്.

• ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ പിടിമുറുക്കി ഓസ്ട്രേലിയ.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0