• വയനാട് മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന് അന്തിമരൂപം, കൽപ്പറ്റയിലും, നെടുമ്പാലയിലും ടൗൺഷിപ്പ് നിർമ്മാണം ഉൾപ്പെടെയുള്ള
പുനരുധിവാസ പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭായോഗം അനുമതി നൽകി.
• 10 ദിവസം മുമ്പ് രാജസ്ഥാനിലെ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുള്ള കുട്ടിയെ രക്ഷപ്പെടുത്തി. കോട്പുത്‌ലിയിലാണ് സംഭവം.
• സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു വിദ്യാർത്ഥി മരിച്ചു. കണ്ണൂര്‍
തളിപ്പറമ്പിലെ ചിന്മയ സ്കൂളിലെ
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ്
രാജേഷ് ആണ് മരിച്ചത്.
• മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിൽ ടൗൺഷിപ്പിന് പുറത്ത് ജീവിക്കാൻ
ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം വീതം നൽകുമെന്ന് മുഖ്യമന്ത്രി
പിണറായി വിജയൻ.
• രാജ്യത്തെ മൊത്തം സ്‌കൂൾ വിദ്യാർഥികളുടെ എണ്ണം 2023-24ൽ
തൊട്ടുമുമ്പത്തെ അഞ്ച് വർഷത്തെ ശരാശരിയെ അപേക്ഷിച്ച് 1.32 കോടി ഇടിഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരമാണ് ഇത്.
• കൊച്ചി കലൂരിലെ ഡാന്‍സ് പരിപാടിയിലെ പണം ഇണപാടില്‍ പൊലീസ് കേസെടുത്തു. പലാരിവട്ടം പൊലീസാണ് കേസ് എടുത്തത്.
• നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളത്തിലെത്തി. തിരുവനന്തപുരം
വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്പീക്കർ എ എൻ
ഷസീറും മന്ത്രിമാരും ചേർന്ന് രാജേന്ദ്ര വിശ്വനാഥ് അർലേകറെ സ്വീകരിച്ചു.
• കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക്
ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
സ്‌കിന്‍ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്.