തളിപ്പറമ്പ : പുതിയ വർഷത്തെ വരവേൽക്കാൻ വ്യത്യസ്ഥമായ കാര്യങ്ങൾ ചെയ്യുക എന്നത് സാധാരണമാണ്, എന്നാൽ പുതുവർഷം ഹരിത പെരുമാറ്റ ചട്ടതോടെ തുടങ്ങാനുള്ള തീരുമാനമാണ് കണ്ണൂർ തളിപ്പറമ്പ മഴൂരിലെ ഇഎംഎസ് മന്ദിരം, യുവജന കലാവേദിയുടെ പ്രവർത്തകർ എടുത്തത്.
കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ ഉൾപെടുന്ന മഴൂരിലെ കലാ കായിക സംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ ഇഎംഎസ് മന്ദിരത്തിന്റെ പുതുവർഷ പരിപാടിയോടാനുബന്ധിച്ചതാണ് സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം പദ്ധതിയോട് അനുബന്ധിച്ചാണ് ഹരിത ഗ്രന്ഥശാല പ്രഖ്യാപനം നടത്തിയത്.
കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന വിഎം ഹരിത ഗ്രന്ഥശാല പ്രഖ്യാപനം നടത്തി.
തുടർന്ന് പ്രതിജ്ഞയും ഉണ്ടായി.
തുടർന്ന് നടന്ന പുതുവത്സരഘോഷവും വ്യത്യസ്തമായിരുന്നു, വിവിധ മത്സരങ്ങളിൽ വിജയം നേടിയവർക്ക് സമ്മാനങ്ങളോടൊപ്പം ഫല വൃക്ഷ തൈകളും നൽകിയിരുന്നു. വാർഡ് മെമ്പർ വി. വി ഗോവിന്ദൻ സമ്മാനദാനം നിർവഹിച്ചു. വായനശാല പ്രസിഡന്റ് കെ. എം സുമേഷ് സെക്രട്ടറി ഐ. വി ഉണ്ണി എന്നിവരോടൊപ്പം ഊർജ്ജ്വസ്വലരായ കമ്മിറ്റി അംഗങ്ങളും നാട്ടുകാരും ആണ് ഈ മാതൃകാപരമായ പരിപാടികൾക്ക് പിന്തുണ നൽകി കൂടെയുള്ളത്.