• ലോകത്ത് പുതുവർഷം പിറന്നു. ആദ്യം പുതുവർഷം വരവേറ്റത് കിരിബാത്തി ദ്വീപിൽ.
പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ
ക്രിസ്മസ് ഐലന്റിലാണ് ആദ്യം പുതുവർഷം പിറന്നത്.
• സന്തോഷ് ട്രോഫിയില്‍ കേരളത്തിന് നിരാശ. പുതുവർഷത്തലേന്ന് നടന്ന ഫൈനലില്‍
കേരളത്തിനെ പരാജയപ്പെടുത്തി 78ാം സന്തോഷ് ട്രോഫി കിരീടം പശ്ചിമ ബംഗാൾ നേടി.
• ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡി സി ബുക്‌സിനെതിരെ പൊലീസ് കേസ് എടുത്തു.
ഐപിസി 406, 417, ഐ ടി ആക്ട് 79 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്
എടുത്തത്.
• കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ വേതനം 5000 രൂപ
വര്‍ധിപ്പിച്ചതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്
അറിയിച്ചു. നിലവില്‍ 15,000 രൂപയായിരുന്ന വേതനം 20,000 രൂപയാക്കിയാണ്
വര്‍ധിപ്പിച്ചത്.
• ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോളിനെതിരെ
അറസ്റ്റ് വാറണ്ട്. രാജ്യത്ത് പട്ടാള നിയമം ചുമത്താനുള്ള യോളിൻ്റെ ഹ്രസ്വകാല
ശ്രമത്തിന് പിന്നാലെയാണ് അറസ്റ്റ് വാറണ്ട്.
• കേരളത്തിന്റെ മുഖം മാറ്റാൻ ബുധൻ മുതൽ ഒരാഴ്ച തദ്ദേശ വകുപ്പിന്റെ
നേതൃത്വത്തിൽ ‘വലിച്ചെറിയൽ വിരുദ്ധ വാരം’ ആചരിക്കുമെന്ന് മന്ത്രി എം ബി
രാജേഷ്.
• വയനാട് ചൂരൽമല ദുരന്തം സംബന്ധിച്ച് കേന്ദ്രം കോടതിയെയും കേരള ജനതയെയും തെറ്റിദ്ധരിപ്പിച്ചുവെന്ന് റവന്യു മന്ത്രി കെ രാജൻ.
• മണിപ്പൂരിലെ ജനതയോട് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി ബീരേൻ സിങ്. മണിപ്പൂർ
സംഘർഷത്തിൽ ജനങ്ങളോട് മാപ്പ് പറയുന്നുവെന്നും ഈ വർഷം സംസ്ഥാനത്തുണ്ടായത്
നിർഭാഗ്യകരമായ സംഭവങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.