തളിപ്പറമ്പ്: സിപിഐ ജില്ലാ കൗൺസിൽ അംഗം കോമത്ത് മുരളീധരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ അറസ്റ്റിലായ മുരളീധരനെതിരെ ഇന്ന് രാവിലെ പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും അനുമതിയില്ലാതെ മൈക്രോഫോൺ ഉപയോഗിച്ചതിനും കേസെടുത്തു.
മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച ന്യൂ ഇയര്‍ പരിപാടിയില്‍ രാത്രി 12.20 ന് മൈക്ക് പ്രവര്‍ത്തിപ്പിച്ച് ശബ്ദമലിനീകരണവും പൊതുജനങ്ങള്‍ക്ക് ശല്യവും ഉണ്ടാക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശനെ നീയാരാടാ മൈക്ക് പ്രവര്‍ത്തിപ്പിക്കുന്നത് തടയാന്‍ എന്ന് ആക്രോശിച്ച് ഭീഷണിപ്പെടുത്തുകയും സ്ഥലത്തുണ്ടായിരുന്ന വിജേഷ്, ബിജു എന്നിവരും കണ്ടാലറിയാവുന്ന മറ്റ് പത്തോളം പേരും പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
ഇന്നലെ രാവിലെ 11.30 ന് എസ്എച്ച്ഒ പി. ബാബുമോന്റെ നേതൃത്വത്തിൽ പോലീസ് മുൻകരുതലിന്റെ ഭാഗമായി കോമത്ത് മുരളീധരൻ (60), റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ കെ. ഷിജു (36), എം. വിജേഷ് (36), കരിയിൽ ബിജു (40) എന്നിവരെ അറസ്റ്റ് ചെയ്തു.
റോഡരികിൽ സംശയാസ്പദമായി നിൽക്കുന്നത് കണ്ട് പോലീസിനോട് ദേഷ്യപ്പെട്ടതിനെ തുടർന്ന് അവരെ അറസ്റ്റ് ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു.
A case has been registered against three people, including Komath Muraleedharan.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.