മദ്യപിച്ച് വിമാനത്തിൽ കയറി സഹായത്രികരെ ആക്രമിച്ചു, ധർമ്മടം സ്വദേശി പോലീസ് കസ്റ്റഡിയിൽ.. #Crime
കണ്ണൂര്‍ : വിമാനത്തില്‍ മദ്യപിച്ച് യാത്രക്കാര്‍ക്കും വിമാന ജീവനക്കാര്‍ക്കും ശല്യമുണ്ടാക്കിയ കണ്ണൂര്‍ സ്വദേശിയായ യുവാവിനെതിരെ കേസെടുത്തു. ഇന്നലെ മസ്‌കറ്റില്‍ നിന്നും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ യാത്രക്കാരനായ ധര്‍മ്മടത്തെ അതുല്‍ പവിത്രനെതിരെയാണ് കേസെടുത്തത്. വിമാനം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയതിന് ശേഷം എയര്‍ ഇന്ത്യ സീനിയര്‍ സെക്യൂരിറ്റി ഓഫീസറുടെ പരാതിയില്‍ മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസാണ് കേസെടുത്തത്.