കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിങ് വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തി... #obit

 


കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിങ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിങ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശി ലക്ഷ്മി രാധാകൃഷ്ണനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയാണ്.

ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് വിദ്യാർത്ഥിനിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. താമസിക്കുന്ന ഹോസ്റ്റൽ മുറിയിലെ ഫാനിൽ ഷാൾ കുരുക്കി തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി ഇന്ന് ക്ലാസ്സിൽ എത്താതിരുന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0