കനത്ത മഴ; തെന്മല അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്നു... #Kerala_news

 

 കനത്ത മഴയിൽ കല്ലടയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തെന്മല അണക്കെട്ടിൻ്റെ 3 ഷട്ടറുകൾ തുറന്നു. അഞ്ച് സെൻ്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. നിലവിൽ ഡാമിൻ്റെ പരിസരത്ത് മഴയ്ക്ക് സാധ്യതയില്ലെങ്കിലും കല്ലടയാറിൻ്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം, പത്തനംതിട്ട അച്ചൻകോവിൽ പുഴയിൽ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കോന്നി ജിഡി സ്റ്റേഷനുകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അച്ചൻകോവിൽ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഒരു കാരണവശാലും അവർ നദികളിൽ പ്രവേശിക്കുകയോ നദി മുറിച്ചുകടക്കുകയോ ചെയ്യരുത്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം വിട്ടുനിൽക്കാൻ തയ്യാറാകണമെന്നും  അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് മഴ ശമിച്ചതാണ് നിലവിലെ സ്ഥിതി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0