നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനായി... #Entertainment_News

 


നടനും സംവിധായകനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റൻ്റ് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. രാജേഷിൻ്റെ അഭിനയം ജനശ്രദ്ധ പിടിച്ചുപറ്റിയ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലും ദീപ്തി സഹസംവിധായികയായി പ്രവർത്തിച്ചിരുന്നു.


കാസർകോട് കൊളത്തൂർ സ്വദേശിയാണ് രാജേഷ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിൽ സഹസംവിധായകനായിരുന്നു. നിരവധി സിനിമകളിൽ അഭിനയിക്കുകയും കാസ്റ്റിംഗ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. മഹേഷിൻ്റെ പ്രതികാരം, കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കിയ പെണ്ണും പോരാട്ടവും എന്ന ചിത്രത്തിൻ്റെ സംവിധായകൻ കൂടിയാണ് രാജേഷ് മാധവൻ. പാലക്കാട് സ്വദേശിനിയാണ് ദീപ്തി. കില്ലർ സൂപ്പ്, ഇന്ത്യൻ പോലീസ് ഫോഴ്സ്, സിതാര, ദഹദ്, അക്രോസ് ദി ഓഷ്യൻ, കെയർഫുൾ തുടങ്ങിയ ചിത്രങ്ങളിൽ അസിസ്റ്റൻ്റ് ഡയറക്ടറായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0