ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 09 ഡിസംബർ 2024 | #NewsHeadlinesToday

• ശബരിമലയിൽ നടന്‍ ദിലീപും   സംഘവും  വിഐപി പരിഗണനയില്‍  ദര്‍ശനം നടത്തിയ സംഭവത്തിൽ  സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

• സംസ്ഥാനത്തെ എട്ടു വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക്‌ സ്‌ത്രീസൗഹൃദത്തിലും അടിസ്ഥാന സൗകര്യത്തിലും ആ​ഗോള നിലവാരം. കുമരകം, കണ്ണൂർ ഫോർട്ട്, പിണറായി, ആദികടലായി, പയ്യാമ്പലം ബീച്ച്, അഞ്ചരക്കണ്ടി, മൂന്നാർ, കാന്തല്ലൂർ എന്നിവയാണ് എട്ട് സ്ഥലങ്ങൾ.

• ശബരിമലയിൽ സൗരോർജ വൈദ്യുത പദ്ധതി നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ തീരുമാനം. ഫെഡറൽ ബാങ്ക്‌, കൊച്ചിൻ വിമാനത്താവള കമ്പനി എന്നിവരുമായി സഹകരിച്ചാകും പദ്ധതി നടപ്പാക്കുന്നത്‌.

• സിറിയയില്‍ അരനൂറ്റാണ്ടായി തുടര്‍ന്നുവന്ന അസദ് ഭരണം അവസാനിച്ചുവെന്നും തലസ്ഥാനമായ ദമാസ്കസ് പിടിച്ചെടുത്തതോടെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടെന്നും വിമതസൈന്യം.

• ആഭ്യന്തര അട്ടിമറി നടന്ന സിറിയയിലെ എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് റിപ്പോർട്ട്‌. എല്ലാ ഇന്ത്യൻ പൗരരും എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ സുരക്ഷിതരാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

• സിനിമ നയത്തിന്റെ ഒന്നാംഘട്ട ചർച്ചകൾ പൂർത്തിയായി. ആദ്യ ഘട്ടത്തിൽ ചർച്ച നടത്തിയത് 75 സംഘടനകളുമായി. ഫെഫ്‌ക മുതൽ WCC വരെയുള്ള സംഘടനകളുമായി ചർച്ച നടത്തി.

• താര സംഘടന അമ്മ പുതിയ മാറ്റങ്ങളിലേക്ക്. ജനുവരിയില്‍ കൊച്ചിയില്‍ ചേരുന്ന കുടുംബസംഗമത്തിന് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

• സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെയും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് 
അഭിസംബോധന ചെയ്യും. വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുടെ അഭിസംബോധന.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0