കണ്ണൂരിൽ വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ. # Vande_Bharat_Stone_Pelting

 


കണ്ണൂർ:
കണ്ണൂരിൽ വന്ദേ ഭാരത് എക്സ്പ്രസിനു നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കണ്ണൂർ സിറ്റിയിലെ മൈതാനപ്പള്ളി സ്വദേശിയായ എ.കെ. അസ്ഹറുദ്ദീനെ ആർ.പി.എഫ് ഇൻസ്പെക്ടർ ജെ. വർഗീസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കെ കല്ലെറിഞ്ഞതായും കഴിഞ്ഞ ദിവസമാണ് കല്ലെറിഞ്ഞതെന്നും പ്രതി മൊഴി നൽകി. വന്ദേ ഭാരത് എക്സ്പ്രസിന്റെ ജനൽച്ചില്ല് തകർന്നു.

കല്ലെറിഞ്ഞത് അസ്ഹറുദ്ദീനെയാണെന്ന് തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പോലീസിനെ സഹായിച്ചു. കല്ലെറിഞ്ഞതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് അവർ അന്വേഷിക്കുന്നു. എസ്.ഐ - കെ.എം. സുനിൽ കുമാർ, എ.എസ്.ഐ - വി.വി. സഞ്ജയ്, ഒ.കെ. അജേഷ്, എം. ബൈജു, കെ. സജേഷ്, ജി.ആർ.പി ഇന്റലിജൻസിലെ എൻ.പി. ജിതിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 Accused in stone-pelting case at Vande Bharat in Kannur arrested.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0