കൊച്ചി: എളമക്കരയിൽ മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ,പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. പെൺകുട്ടി ഒരു വർഷത്തോളം ബലാത്സംഗത്തിന് ഇരയായെന്നും മരണത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ബലാത്സംഗം നടന്നതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി തനിക്ക് അറിയില്ലായിരുന്നുവെന്ന് അമ്മ മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ അമ്മ കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ തുടർന്ന് എളമക്കര പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആരാണ് ബലാത്സംഗം ചെയ്തതെന്ന് കേന്ദ്രീകരിച്ചാണ് അന്വേഷണം.
കഴിഞ്ഞ മാസം 16 ന് അച്ഛനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയപ്പോഴാണ് അമ്മ കുട്ടിയെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി വിഷം കഴിച്ചിരുന്നു. അച്ഛനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
Father kills daughter and commits suicide: Girl was tortured for a year, shocking information in postmortem report, investigation underway.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.