ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 08 ഡിസംബർ 2024 | #NewsHeadlinesToday

• ശബരിമലയിലെ വിഐപി ദര്‍ശനത്തില്‍ ജീവനക്കാരോട് വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്. രണ്ട് ഗാര്‍ഡ്മാരോടും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീറോടും ആണ് വിശദീകരണം തേടിയിരിക്കുന്നത്.

• ഉത്തരാഖണ്ഡ് ഋഷികേശില്‍ ഗംഗാനദിയില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇക്കഴിഞ്ഞ നവംബര്‍ 29 നാണ് പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹനെ ഗംഗാനദിയില്‍ വീണ് കാണാതായത്.

• സോളാർ പാനൽ സ്ഥാപിച്ച്‌ വൈദ്യുതി കണ്ടെത്താൻ കെഎസ്‌ആർടിസി.  43 ഡിപ്പോയിൽ പാനൽ സ്ഥാപിക്കും. എംഎൽഎ ഫണ്ടും മറ്റ്‌ ഫണ്ടുകളും ഇതിനായി തേടും. തിരുവനന്തപുരം ആനയറയിലെ സ്വിഫ്‌റ്റ്‌ ആസ്ഥാനത്ത്‌ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്‌.

• താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന താലൂക്ക് അദാലത്ത് ഡിസംബർ 9 തിങ്കളാഴ്ച്ച ആരംഭിക്കും.

• പാറശാല ഷാരോണ്‍ വധക്കേസിൽ വെളിപ്പെടുത്തലുമായി ഷാരോണിന്റെ പിതാവ് ജയരാജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ വെച്ച് മകൻ മരണമൊഴി നൽകിയതായി ഷാരോണിന്റെ പിതാവ് കോടതിയില്‍ മൊഴിനല്‍കി.

• ആർച്ച്‌ ബിഷപ്‌ മാർ ജോർജ്‌ ജേക്കബ്‌ കൂവക്കാടിനെ ഫ്രാൻസിസ്‌ മാർപാപ്പ കർദിനാളായി അവരോധിച്ചു. ഇന്ത്യൻ സമയം രാത്രി 8.30ന് വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയിൽ നടന്ന ചടങ്ങിലാണ് സ്ഥാനാരോഹണം.

• ഒന്നാംവിളയ്‌ക്ക്‌ സംഭരിച്ച നെല്ലിന്റെ തുക തിങ്കളാഴ്ച മുതൽ കർഷകരുടെ അക്കൗണ്ടിലെത്തും. ശനിയാഴ്‌ച തന്നെ സപ്ലൈകോ ബാങ്കുകൾക്ക്‌ തുക കൈമാറുമെന്ന്‌ മന്ത്രി ജി ആർ അനിൽ അറിയിച്ചു.

• സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍റഹീമിന്റെ കേസ് ഇന്ന് കോടതി പരിഗണിക്കും. ജയില്‍ മോചനത്തിനുള്ള ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0