വയനാട്ടിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു, യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു; കാർ പൂർണ്ണമായും കത്തി നശിച്ചു. #Wayanad


 വയനാട്:
തോൽപ്പെട്ടിയിൽ കാറിന് തീപിടിച്ചു. കർണാടകയിൽ നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന കാർ. മാനന്തവാടി ആറാട്ടുതറ സ്വദേശിയായ ഫാസിലും കുടുംബവും സഞ്ചരിച്ചിരുന്ന KA04 MX 4428 TATA HARRIER കാറിലാണ് അപ്രതീക്ഷിതമായി തീപിടുത്തമുണ്ടായത്.

കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടൻ വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങി. ഇത് വലിയൊരു അപകടം ഒഴിവാക്കി. ആളപായമോ മറ്റ് പരിക്കുകളോ ഉണ്ടായില്ല. വിവരം ലഭിച്ചയുടൻ മാനന്തവാടി ഫയർ സർവീസ് സ്റ്റേഷൻ ഓഫീസർ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ അണച്ചു.

പിന്നീട് വാഹനം റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കാറിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. കാറിൽ തീപിടുത്തത്തിനുള്ള കാരണങ്ങൾ വ്യക്തമല്ല. അപകടത്തിൽ കാർ പൂർണ്ണമായും കത്തി നശിച്ചു.

 A car caught fire while running in Wayanad, passengers escaped unharmed; the car was completely destroyed in the fire.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0