ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 05 ഡിസംബർ 2024 | #NewsHeadlinesToday

• വയനാട്ടിൽ വ്യോമസേനയുടെ രക്ഷാപ്രവർത്തനത്തിന് 153.47 കോടി ചെലവായെന്ന് കേന്ദ്രം. ഈ തുക സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നും ഈടാക്കിയതായും കേന്ദ്രസർക്കാർ അറിയിച്ചു.

• തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിൽ മാർഗനിർദേശങ്ങൾ ലംഘിച്ച് ആന എഴുന്നള്ളിപ്പ് നടത്തിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

• ശബരിമലയില്‍ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. ഡോളി സമര പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി ഇടപെടൽ.

• അന്താരാഷ്ട്ര തുറമുഖം ഒന്നാംഘട്ട ഉദ്‌ഘാടനത്തിന്‌ ഒരുങ്ങി. അഞ്ചുമാസം നീണ്ട ട്രയൽറൺ അവസാനിപ്പിച്ചു. ആദ്യഘട്ടത്തിന്റെ കമീഷനിങ്‌ പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്ന മുറയ്‌ക്ക്‌ നടത്തും.

• ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി ഹോക്കിയിൽ ഫൈനലിൽ പാകിസ്ഥാനെ 5-3ന്‌ തോൽപ്പിച്ച് ഇന്ത്യയ്ക്ക് കിരീടം.

• അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വീണു. പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയയ്‌ക്കെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം പാസായി.

• സമ്പൂര്‍ണ ബീഫ് നിരോധനവുമായി അസം. ഇന്ന് മുതല്‍ പൂര്‍ണ്ണ നിരോധനം നിലവില്‍ വരും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടേതാണ് പ്രഖ്യാപനം.

• രണ്ടര വയസ്സുകാരി ശിശുക്ഷേമ സമിതിയില്‍ കൂര പീഡനത്തിനിരയായ സംഭവത്തില്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വീണാ ജോര്‍ജ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0