• ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ സംഭൽ സന്ദർശനം തടയാൻ
ഉത്തരവിറക്കി ഉത്തർപ്രദേശ് ജില്ലാ മജിസ്ട്രേറ്റ്. എവിടെവച്ച് കണ്ടാലും
തടയാനാണ് ഉത്തരവ്.
• ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ ആയമാർ മുറിവേൽപ്പിച്ച സംഭവത്തിൽ
ഒരാഴ്ച കാലം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും പിരിച്ചു
വിട്ടുവെന്ന് ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി.
• വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ ഒന്നാം ഘട്ടം പ്രവർത്തനക്ഷമമായി.
തുറമുഖത്തിന്‍റെ ഓപ്പറേഷണൽ ഘട്ടത്തിന് തുടക്കമായി. ഇന്ന് പ്രൊവിഷണൽ
കംപ്ളീഷൻ സർട്ടിഫിക്കറ്റ് കൈമാറും.
• ഓർത്തഡോക്‌സ്,
യാക്കോബായ തർക്കത്തിൽ പ്രധാന നിർദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി.
എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികളുടെ ഭരണനിർവഹണം ഓർത്തഡോക്‌സ്
വിഭാഗത്തിന് കൈമാറണമെന്ന് ഉത്തരവിട്ടു.
• സംസ്ഥാന വ്യവസായ
വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ
വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെഎസ്ഇബി സർക്കാരിന്
നൽകാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കി നൽകിയതിന്റെ ഭാഗമായാണ്
പൊതുമേഖലാ സ്ഥാപനകുടിശ്ശിക ഒഴിവാക്കിയത്.
• ദക്ഷിണറെയിൽവേയിലും
രാജ്യത്തെ മറ്റ് റെയിൽവേ സോണുകളിലും ട്രേഡ് യൂണിയനുകളുടെ
അംഗീകാരത്തിനുള്ള ഹിത പരിശോധനയ്‌ക്ക് (റഫറണ്ടം) ഇന്ന് തുടക്കമാകും.
• മഹാരാജാസ് കോളേജിലെ
എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട്
പ്രവർത്തകർ കൊലപ്പെടുത്തിയ കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.