ലൈംഗിക ബന്ധം കുറഞ്ഞാല്‍ സ്ത്രീകള്‍ക്ക് എന്ത് സംഭവിക്കും ? #SexAndWomenLife

 


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ചര്‍ച്ചയ്ക്കും ട്രോളുകള്‍ക്കും കാരണമായിരിക്കുന്ന ഒരു വാര്‍ത്ത ആയിരുന്നു ലൈംഗിക ബന്ധവും സ്ത്രീകളുടെ ആരോഗ്യവും തമ്മിലുള്ള പഠനത്തെ സംബന്ധിക്കുന്ന റിപ്പോര്‍ട്ട്. എല്ലാ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളും സോഷ്യല്‍ മീഡിയ ഹാന്റിലുകളും ട്രോള്‍ അക്കൌണ്ടുകളും ആഘോഷമാക്കിയ വാര്‍ത്തയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് നോക്കാം.

ലൈംഗികത എന്നത് ജീവജാലങ്ങളുടെ അടിസ്ഥാനമായ കാര്യമാണ്. മനുഷ്യന്‍ സമൂഹമായി ജീവിക്കുവാന്‍ തുടങ്ങിയതോടു കൂടി ലൈംഗികതയുടെ നിര്‍വചനത്തിനും പ്രയോഗികതയ്ക്കും വ്യത്യസ്ത മാനം കൈവന്നു. ലൈംഗിക ബന്ധത്തിന് സമൂഹമായും സാംസ്കാരികമായും കുടുംബ - വ്യക്തി ബന്ധങ്ങളുമായും പ്രാധാന്യം കൈവന്നു. പ്രത്യുല്‍പാദനത്തിന് വേണ്ടി മാത്രം അല്ലാതെയുള്ള ലൈംഗികതയെ കുറിച്ച് മനുഷ്യന്‍ ചിന്തിക്കുകയും അതിനായി വ്യത്യസ്ത പ്രയോക രീതികള്‍ നിര്‍മ്മിക്കുകയും ചെയ്തു. മതപരമായും സാംസ്കാരികമായും ചില നിബന്ധനകള്‍ വന്നു. പഠനങ്ങളും ചര്‍ച്ചകളും വന്നു. ആധുനിക കാലത്ത് ചെറുപ്പ കാലം മുതല്‍ തന്നെ നല്ല ലൈംഗികതയ്ക്കയും ചൂഷണങ്ങളേയും പീഡനങ്ങളേയും ചെറുക്കുവാനും വിദ്യാലയങ്ങളില്‍ പോലും പ്രത്യേക പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി.

ലൈംഗിക ബന്ധങ്ങളിലും അവയുമായി ബന്ധപ്പെടുന്ന കാര്യങ്ങളിലും വിവിധ പഠനങ്ങള്‍ പുറത്തുവന്നുകൊണ്ടിരുന്നു. അത് നമ്മുടെ കാഴ്ചപ്പാടുകളിലും വീക്ഷണങ്ങളിലും മാറ്റങ്ങള്‍ വരുത്തുന്നവ കൂടിയാണ്.
അത്തരത്തില്‍ ഒരു റിപ്പോര്‍ട്ടാണ് സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്നത്.

ലൈംഗികബന്ധവും സ്ത്രീകളുടെ മരണനിരക്കും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടാത്ത സ്ത്രീകളില്‍ അകാലമരണത്തിനുള്ള സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.

2005നും 2010നുമിടയിലെ യുഎസ് നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വേയുടെ (NHANES) ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപകാല പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഈ റിപ്പോര്‍ട്ടിന്റെ യാഥാര്‍ത്ഥ്യം എന്താണെന്നു നോക്കുകയാണെങ്കില്‍ അമേരിക്കന്‍ ഐക്യ നാടുകളിലെ സ്ത്രീകളില്‍ 2005 - 2010 കാലഘട്ടത്തില്‍ നടത്തിയ പഠനത്തിന്റെ (ലിങ്ക് : https://journals.sagepub.com/doi/10.1177/26318318241256455) ഭാഗമായുള്ള കണക്കാണ് ഇത് എന്ന് മനസ്സിലാകും.

ഈ പഠനത്തിനായുള്ള ഡാറ്റ നേടുന്നതിനായി നടത്തിയ അഭിമുഖങ്ങളിൽ നിന്നും ശാരീരിക പരിശോധനകളിൽ നിന്നുമുള്ള ഏകീകൃത ഡാറ്റ ഉപയോഗിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സിലെ മുതിർന്നവരുടെ ആരോഗ്യം വിലയിരുത്തുന്നതിനായി നിർമ്മിച്ച 2005-2010 നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേ (NHANES) ഉപയോഗിച്ചു. 20 മുതല്‍ 59 വയസ്സ് പ്രായമുള്ള അമേരിക്കയിലെ മുതിർന്നവരുടെ ഇടയില്‍ നടന്ന പഠനമാണ് ഇത്. ലൈംഗിക ആവൃത്തി പരിഗണിക്കുമ്പോൾ, മൊത്തത്തിൽ, കുറഞ്ഞ ലൈംഗിക ആവൃത്തിയുള്ള സ്ത്രീകൾക്ക് എല്ലാ കാരണങ്ങളാലും മരണ സാധ്യത കൂടുതലാണ് എന്ന് പറയുന്നു. തുടർന്നുള്ള കാലയളവിൽ. ഈ റിപ്പോര്‍ട്ട് പ്രകാരമുള്ള പഠനങ്ങളില്‍ പുരുഷന്മാരിൽ ബാധകമായിരുന്നില്ല. ലൈംഗിക ആവൃത്തി തരംതിരിച്ചപ്പോൾ (<52 തവണ/വർഷം വേഴ്സസ് ≥52 തവണ/വർഷം), വിഷാദരോഗവും കുറഞ്ഞ ലൈംഗിക ആവൃത്തിയും ഉള്ള വ്യക്തികൾക്കിടയിൽ മരണ നിരക്ക് കൂടുതലായതായി കണ്ടു., എന്നാൽ മെഡിക്കൽ കാരണങ്ങളാലോ (ഉദാ : പൊണ്ണത്തടി), ജനസംഖ്യാപരമായ കാര്യങ്ങളാലോ (ഉദാ : പ്രായം, ലിംഗഭേദം, വിദ്യാഭ്യാസം, വംശീയത) അപകടസാധ്യത ഘടകങ്ങളുമായി ക്രമീകരിച്ചതിന് ശേഷം വിഷാദരോഗവും ഉയർന്ന ലൈംഗിക ആവൃത്തിയും ഉള്ള വ്യക്തികളിൽ ഇത് 1.0- ന് അടുത്താണ്. , വിഷാദരോഗം മാത്രമുള്ളതിനേക്കാൾ കുറഞ്ഞ ലൈംഗിക ആവൃത്തിയും വിഷാദവും ഉള്ള വ്യക്തികൾക്കിടയിൽ മരണനിരക്കിൽ 197% വർദ്ധനവ് സൂചിപ്പിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഹൃദയത്തിനും ആകെ രക്ത ചംക്രമണ പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകുന്നതാണ് ലൈംഗിക ബന്ധം എന്നതിനാലാണ് ഇത് എന്ന് റിപ്പോര്‍ട്ട് പറയുന്നു.

എന്നിരുന്നാലും ഈ റിപ്പോര്‍ട്ട് ഇന്ത്യന്‍ ജനതയില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമാണ് എന്നതിനെ കുറിച്ച് വ്യക്തത ഒന്നും വരുത്തുന്നില്ല.
അമേരിക്കന്‍ ഐക്യ നാടുകളെ അപേക്ഷിച്ച് കാലാവസ്ഥ, ജോലി, ശാരീരിക പ്രവര്‍ത്തനങ്ങള്‍, ലൈംഗിക രീതി എന്നിവ വ്യത്യസ്തമായതിനാല്‍ ഇന്ത്യന്‍ ജീവിത രീതിയെ അടിസ്ഥാനമാക്കി പഠനങ്ങള്‍ പ്രത്യേകമായി നടത്തേണ്ടിയിരിക്കുന്നു.



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0