സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. വയനാട് കണ്ണൂർ കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ആണ് യെല്ലോ അലർട്ട്.
കനത്ത മഴ സാധ്യതയുള്ള ജില്ലകളിൽ ആവശ്യമായ മുൻകരുതൽ എടുക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു. അതാത് സമായങ്ങളിൽ നൽകുന്ന അറിയിപ്പുകൾ പാലിക്കുവാനും പൊതുജനങ്ങളോട് നിർദ്ദേശിച്ചു.