തിരക്കേറിയ റോഡിലൂടെ ആറുവയസ്സുകാരനെ ബൈക്ക് ഓടിപ്പിച്ച് ബന്ധുവായ യുവാവ്. കഴക്കൂട്ടം-കാരോട് ബൈപ്പാസിലാണ് സംഭവം. സംഭവത്തിൽ പാറശാല സ്വദേശിയുടെ ലൈസൻസും ബൈക്കിൻ്റെ രജിസ്ട്രേഷനും റദ്ദാക്കുമെന്ന് തിരുവനന്തപുരം ആർടിഒ അറിയിച്ചു.
സംഭവത്തിൻ്റെ വീഡിയോ വൈറലായതോടെയാണ് വിവാദമായത്. കുട്ടി ബൈക്ക് ഓടിക്കുന്നതും പുറകിൽ ഇരിക്കുന്നയാൾ ബൈക്ക് നിയന്ത്രണം വിട്ട് നിയന്ത്രിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. അവധി ദിവസമായതിനാൽ നിരവധി വാഹനങ്ങളാണ് ഇതുവഴി വന്നത്.