വളപട്ടണം പാലത്തിന് സമീപം ചെങ്കല്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം.. #Accident
വളപട്ടണം കവർച്ച; കണ്ടെത്തിയത് 400 പവനോളം സ്വർണ്ണവും ഒന്നേകാൽ കോടി രൂപയും... #Crime_News
നേരിയരി മൊത്ത വ്യാപാരി വളപട്ടണം മന്നയിലെ അഷ്റഫിൻ്റെ വീട്ടിൽ നിന്ന് കവർന്നത് പരാതിയിൽ പറഞ്ഞതിനേക്കാൾ കൂടുതൽ സ്വർണ്ണവും പണവും. 300 പവൻ സ്വർണവും 1 കോടി രൂപയും കവർന്നെന്നായിരുന്നു പരാതി. പ്രതിയായ ലിജേഷ് വീട്ടിലെ കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കിയാണ് മോഷണ മുതൽ സൂക്ഷിച്ചത്. 400 പവനോളം സ്വർണ്ണവും 1 കോടി 28 ലക്ഷത്തോളം രൂപയുമാണ് കണ്ടെത്തിയത്. കീച്ചേരിയിൽ മുമ്പ് നടത്തിയ കവർച്ച തെളിയാത്തതാണ് സമാന രീതിയിൽ വീണ്ടും മോഷണം നടത്താൻ പ്രതിയെ പ്രേരിപ്പിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.
കണ്ണൂർ വളപട്ടണത്ത് വൻ കവർച്ച;വ്യാപാരിയുടെ വീട്ടിൽ നിന്ന് 300 പവനും 1 കോടി രൂപയും കവർന്നു... #Crime_News
കണ്ണൂർ വളപട്ടണത്ത് വൻ കവർച്ച. വളപട്ടണം മണ്ണ സ്വദേശി അഷറഫിൻ്റെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും കവർന്നു. കുടുംബം വിനോദയാത്ര പോയ സമയത്താണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് വീട്ടുകാർ മോഷണവിവരം അറിഞ്ഞത്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്.
അടുക്കളയുടെ ജനലിൻ്റെ ഗ്രിൽ മുറിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. മൂന്ന് പേർ മതിൽ കയറി വീടിനുള്ളിൽ കയറുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്.


വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.