ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 11 നവംബർ 2024 | #NewsHeadlinesToday

• ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്‌ മേപ്പാടി പഞ്ചായത്ത്‌ പുഴുവരിച്ച ഭക്ഷ്യക്കിറ്റ്‌ നൽകിയ സംഭവത്തിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ്‌ അന്വേഷണം ഇന്ന് ആരംഭിക്കും.

• ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം.

• സംസ്ഥാനത്ത്‌ വൈദ്യുതി പ്രസരണരംഗത്ത്‌ വൻ കുതിപ്പാകുന്ന ‘ട്രാൻസ്ഗ്രിഡ് 2.0’ യാഥാർഥ്യത്തിലേക്ക്‌. പവർ ഹൈവേ പദ്ധതി 2026 ഓടെ പൂർണതോതിൽ സജ്ജമാകും.

• കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിന്‌ പുതിയ ആകാശം തുറന്ന്‌ സീപ്ലെയിൻ. സഞ്ചാരയിടത്തിന്‌ പുതിയ ദൂരവും ഉയരവും സമ്മാനിക്കുന്ന സീപ്ലെയിൻ സർവീസിന്‌ തിങ്കളാഴ്‌ച സംസ്ഥാനത്ത്‌ തുടക്കമാകും.

• നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയിലൂടെ മൂന്നുവർഷത്തിനിടെ ജർമ്മനിയിലെത്തിയത് 528 നഴ്സുമാർ. ജർമ്മനിയിലെ 12 സംസ്ഥാനത്തെ വിവിധ ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ രജിസ്ട്രേഡ് നഴ്സ് തസ്തികയിലാണ് ഇവർക്ക് നിയമനം ലഭിച്ചത്.

• കേരളത്തിൽ ദേശാടനത്തിനെത്തുന്ന കടലോരപ്പക്ഷികൾ വംശനാശ ഭീഷണി നേരിടുന്നതായി ഐയുസിഎൻ   റിപ്പോർട്ട്‌. അതേസമയം വനമേഖലയിലുള്ള പക്ഷികളുടെ  സ്ഥിതി മെച്ചപ്പെട്ടത്‌ ശുഭ സൂചനയായി.

• കേരള സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. അവസാന ദിനം 15 ഫൈനലുകളാണ് നടക്കുക. അത്ലറ്റിക്സിൽ മലപ്പുറവും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.

• സംസ്ഥാന സ്കൂൾ കായികമേള ​ഗെയിംസിൽ തിരുവനന്തപുരം ചാമ്പ്യന്മാർ. കായികമേളയില്‍ ഗെയിംസ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 1213 പോയിന്റ് നേടിയാണ് തിരുവനന്തപുരം കിരീടം ചൂടിയത്.

• ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യ ഉയർത്തിയ 125 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക ആറ് പന്തകൾ ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

• വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആകാൻ ലൈസൻസ് ഫീസ് അടയ്ക്കണമെന്ന നിയമവുമായി ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വേ.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0